നസ്രിയ നായികയാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Ante Sundaraniki song).

നസ്രിയ നായികയാകുന്ന പുതിയ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടു. നസ്രിയ അടക്കമുള്ള താരങ്ങള്‍ ഗാനം ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി' (Ante Sundaraniki song).

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

Read More : 'ട്വല്‍ത്ത്‍ മാനി'ല്‍ അനുശ്രീ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹൻലാല്‍

മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ട്വല്‍ത്ത്‍ മാൻ'. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത്ത്‍ മാൻ' എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.'ട്വല്‍ത്ത്‍ മാൻ' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.

'ട്വല്‍ത്ത്‍ മാനി'ലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഷൈനി' എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'ട്വല്‍ത്ത്‍ മാൻ' എന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യം രണ്ട്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാൻ'. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമായിരിക്കും 'ട്വല്‍ത്ത് മാനി'ലേത്.

രാഹുല്‍ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.