നടൻ നീരജ് മാധവിൻ്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ തന്റെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാക്കി. കോളേജ് കാലത്ത് ആഗ്രഹിച്ച ഐഐഎം പ്രവേശനം, മുൻപ് ക്യാറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം അത് നേടി എടുത്തു.

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്. ​അഭിനയത്തിനൊപ്പം ​ഗായകനായും തിളങ്ങിയ താരത്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു വിശേഷം വന്നിരിക്കുകയാണ്. തന്റെ സ്വപ്നത്തിലേക്ക് തളരാതെ പടപൊരുതിയ നീരജിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ ഐഐഎം പ്രവേശനം നേടിയിരിക്കുന്ന സന്തോഷ വാർത്തയാണത്. ആദ്യ ഘട്ടത്തിൽ ക്യാറ്റ്(Common Admission Test) പരീക്ഷയിൽ വിജയിക്കാൻ പറ്റാതെ വന്നതോടെ ആ സ്വപ്നം ഉപേക്ഷിക്കുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്ത സന്തോഷം ദീപ്ത് പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിപ്പോൾ വൈറലാണ്.

ദീപ്തിയുടെ വാക്കുകൾ ഇങ്ങനെ

ചില സ്വപ്‌നങ്ങൾ നമ്മളെ ഒരിക്കലും വിട്ടു പോകുന്നില്ല..അവ നിശബ്ദമായി നമ്മളേയും കാത്തിരിക്കും..

കോളേജ് കാലഘട്ടം മുതൽ ഞാൻ ഒത്തിരി ആ​ഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഐഐഎമ്മിൽ പഠിക്കണം എന്നത്. ആ ജീവിതത്തിന്റെ ഭാ​ഗമാകണമെന്നും. പക്ഷേ വിധി മറ്റൊന്നായിരുന്നു. അന്നെനിക്ക് ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിക്കാനായില്ല. പതിയെ ഞാൻ ജോലിയിലേക്കും ഉത്തരവദിത്തങ്ങളിലേക്കും സുരക്ഷിതമെന്ന് തോന്നിയ കംഫർട്ട് സോണിലേക്കും ഒതുങ്ങി. ദിവസങ്ങൾ കടന്നു പോയി. ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെ കുറിച്ച് സംസാരിക്കുന്നത് പോലും ഞാൻ നിർത്തി. എന്നാൽ അതെന്നെ ഒരിക്കലും വിട്ടുപേയിരുന്നില്ല.

അങ്ങനെ ഒരു ദിവസം ആ സ്വപ്നത്തിന് വീണ്ടും ഒരവസരം കൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ച് വരവ് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് ചുറ്റുമുള്ള പരിചിതമായ സാഹചര്യങ്ങളിൽ നിന്നും പുറത്തുകടക്കുകയായിരുന്നു അതിനർത്ഥം. സ്വന്തമായുള്ള സംശയങ്ങൾ നേരിടേണ്ടി വന്നു. എല്ലാം ആദ്യം മുതൽ വീണ്ടും തുടങ്ങണം. ഇത്തവണ പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ, പുതിയൊരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല. പകരം പണ്ട് എവിടെയോ ഉപേക്ഷിച്ച് പോയ എന്റെ പതിപ്പിലേക്ക് തിരികെ പോയത് പോലെയാണ് തോന്നുന്നത്.

വീണ്ടും ഒരു കോളേജ് വിദ്യാർത്ഥിനിയെ പോലെ ചിരിച്ചു, പുതിയ സൗഹൃദങ്ങളെ കിട്ടി, സമ്മർദ്ദങ്ങളൊന്നും ഇല്ലാതെ ഏറെ കൗതുകത്തോടെ ക്ലാസ് മുറിയിലിരുന്നു. ഇത് വെറുമൊരു ഐഐഎം പ്രവേശം കിട്ടിയത് മാത്രമല്ല. എവിടെയോ നഷ്ടമായെന്ന് കരുതിയ ജീവിതത്തിന്റെ ഒരുഭാ​ഗം വീണ്ടും ജീവിക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ളതാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി, തുടങ്ങിയ ഇടത്ത് തന്നെ എത്തും.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming