നടൻ റോണ്‍സണും നടി നീരജയും മാസം ആദ്യമാണ് വിവാഹിതരായത്. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയും പുറത്തുവിട്ടു. നീരജയുടെ കല്യാണപ്പുടവയിലെ പ്രത്യകതയും വീഡിയോയില്‍ വ്യക്തമാകും.

പെട്ടെന്ന് നോക്കിയാല്‍ കാണാവുന്നതല്ല കല്യാണപ്പുടവയുടെ പ്രത്യേകത. സാരിയുടെ പല്ലുവിന്റെ അരികിലാണ് പ്രത്യേകത. വിവാഹക്ഷണമാണ് സാരിയില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ അത് ചര്‍ച്ചയാക്കിയിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നീരജ ഇപ്പോള്‍ ഡോക്ടറാണ്.