ഭര്‍ത്താവിന്‍റെ അകാലവിയോഗത്തിന് ശേഷമാണ് തന്‍റെ ഉള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് നേഹ മനസ്സിലാക്കിയത്. പ്രിയപ്പെട്ടവന്‍റെ മരണം സൃഷ്ടിച്ച വേദനയിലും തളരാതെ കഴിഞ്ഞ നേഹ ഒരു കുഞ്ഞിന് ജന്മം നല്‍കി. 

തിരുവനന്തപുരം: ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് നേഹ അയ്യര്‍. 'തരംഗം' എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ സുപരിചിതയാകുന്നത്. പിന്നീട് 'കോടതി സമക്ഷം ബാലന്‍ വക്കീലി'ലെ ബാബുവേട്ടന്‍ പാട്ടിലൂടെ ഹിറ്റായി. എന്നാല്‍ സിനിമയെ വെല്ലുന്ന നാടകീയതയാണ് നേഹ അയ്യരുടെ ജീവിതത്തില്‍ സംഭവിച്ചത്. 

ഭര്‍ത്താവിന്‍റെ അകാലവിയോഗത്തിന് ശേഷമാണ് തന്‍റെ ഉള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് നേഹ മനസ്സിലാക്കിയത്. പ്രിയപ്പെട്ടവന്‍റെ മരണം സൃഷ്ടിച്ച വേദനയിലും തളരാതെ കഴിഞ്ഞ നേഹ ഒരു കുഞ്ഞിന് ജന്മം നല്‍കി, അതും ഭര്‍ത്താവിന്‍റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം നേഹ അറിയിച്ചത്. 

കഴിഞ്ഞ ജനുവരി 11-നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഒരു മാസത്തിന് ശേഷം നേഹ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്ന നേഹയുടെ ചിത്രങ്ങള്‍ ആരാധകരെ നൊമ്പരപ്പെടുത്തിയിരുന്നു.

View post on Instagram
View post on Instagram
View post on Instagram