മാധ്യമപ്രവര്‍ത്തകനെതിരെ പിന്നീട് നടി ട്വീറ്റുമായി രംഗത്തെത്തി. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രകാശന ചടങ്ങിലാണ് സംഭവം. 

ഹൈദരാബാദ്: വാര്‍ത്താസമ്മേളനത്തിനിടെ നടിക്കെതിരെ മോശം ചോദ്യം ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിവാദത്തില്‍. നടി നേഹ ഷെട്ടി (Neha Shetty) യോടാണ് മാധ്യമപ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനടി (Suresh Konady) അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചത്. മാധ്യമപ്രവര്‍ത്തകനെതിരെ പിന്നീട് നടി ട്വീറ്റുമായി രംഗത്തെത്തി. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ ട്രെയ്ലറില്‍ നായകന്‍ നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നത്. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എാന്നാണ് സുരേഷ് ചോദിച്ചത്.

Scroll to load tweet…

സുരേഷിന്റെ ചോദ്യത്തില്‍ എല്ലാവരും സ്തബ്ധരായി. നടന്‍ സിദ്ദു പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം നടി ട്വിറ്ററില്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകനെ നേഹ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകളെ ഇയാള്‍ എങ്ങനെ ബഹുമാനിക്കുന്നുവെന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നായിരുന്നു നേഹയുടെ പ്രതികരണം.