നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ കണ്ടന്റ് മേധാവിക്ക് നോട്ടീസ്, നാളെ ഹാജരാകണമെന്ന് വാർത്താ വിതരണ മന്ത്രാലയം
കാണ്ഡഹാർ വിമാന റാഞ്ചലിനെ പ്രമേയമാക്കി ഒരുക്കിയ ഐ.സി 814-ദി കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് നടപടി.
മുംബൈ : നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവിക്ക് ഹാജരാകാൻ നോട്ടീസ്. വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. നാളെ ഹാജരാനാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. കാണ്ഡഹാർ വിമാന റാഞ്ചലിനെ പ്രമേയമാക്കി ഒരുക്കിയ ഐ.സി 814-ദി കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് നടപടി. സീരിസിൽ വിമാനം റാഞ്ചിയ ഭീകരരുടെ പേര് മാറ്റിയെന്നാണ് വ്യാപകമായി പരാതികളുയർന്നത്. അനുഭവ് സിന്ഹയും ത്രിഷാന്ത് ശ്രീവാസ്തവയും ചേർന്ന് നിർമ്മിച്ച സീരീസ് ഈയിടെയാണ് നെറ്റ് ഫ്ലിക്സില് റിലീസ് ചെയ്തത്.