ബിഗ് ബോസ് താരമാണ് നെവിൻ.

ബിഗ് ബോസ് മലയാളം ഷോ സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. ബിഗ് ബോസിനു ശേഷം ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളുമായി തിരക്കിലാണ് നെവിൻ. നെവിന്റെ പല വീഡിയോകളും സോഷ്യലിടങ്ങളിൽ വൈറലാണ്. അത്തരത്തിലൊന്നാണ് നെവിൻ തന്നെ പങ്കുവെച്ച വിമല കോളേജിൽ നിന്നുള്ള വീഡിയോ. ''അങ്ങനെ വിമല കോളേജ് ആഗ്രഹം സഫൽമായി'', എന്ന ക്യാപ്ഷനോടെയാണ് വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിമല കോളേജിനെയാകെ ഇളക്കിമറിച്ച് സ്റ്റേജിലേക്ക് നൃത്തച്ചുവടുകളുമായി നടന്നു വരുന്നതിനിടെ കാലു തെറ്റി നെവിൻ വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. വിമല കോളജിലെ പെൺപടയെ കണ്ട് എല്ലാവരെയും ഗ്രീറ്റ് ചെയ്ത് ഡാൻസ് കളിച്ച് വേദിയിലേക്ക് കയറാൻ പോകുന്നതിനിടെയായിരുന്നു നെവിന്റെ അപ്രതീക്ഷിത വീഴ്ച. എന്നാൽ വീണിടം വിഷ്ണുലോകമാക്കി അവിടെയിരുന്നുകൊണ്ടു തന്നെ നെവിൻ ഡാൻസ് ചെയ്യുന്നതും ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. ഇതിനകം പല ട്രോൾ പേജുകളിലും നെവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അങ്ങനെ ഒന്നു വീണാലൊന്നും കുലുങ്ങുന്നവനല്ല ഇവൻ. അവന് അറിയാം എങ്ങനെ തിരികെ കയറി വരണം എന്ന്. കണ്ണ് കിട്ടിയിട്ടാണ് വീണത് തുടങ്ങി നിരവധി കമന്റുകളാണ് നെവിന്റെ വീഡിയോയ്ക്കു താഴെ വരുന്നത്.

View post on Instagram

ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചയാൾ കൂടിയാണ് നെവിൻ കാപ്രേഷ്യസ്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നെവിന് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. ബിഗ് ബോസ് മുന്‍താരം അഭിഷേക് ജയദീപിനൊപ്പവും നെവിന്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക