മാലിക് എന്ന സിനിമയിലെ നിമിഷ സജയന്റെ പുതിയ ലുക്ക്.

ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ നിമിഷ സജയന്റെ തകര്‍പ്പൻ ലുക്കാണ് ചര്‍ച്ചയാകുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. സിനിമയുടെ ട്രെയിലര്‍ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

നിമിഷ സജയനൊപ്പം ഫോട്ടോയില്‍ ഫഹദുമുണ്ട്. ഇതുവരെ കാണാത്തെ ലുക്കിലാണ് നിമിഷ സജയൻ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുള്ളത്. തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ് എഴുതിയരിക്കുന്നത്.

കൊവിഡ് കാരണമായിരുന്നു സിനിമ റീലിസ് ചെയ്യാതിരുന്നത്.

എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മെയ് 13ന് ചിത്രം തീയേറ്ററുകളിലെത്തും.