തീയേറ്ററുകളിൽ മഹാവിജയമായ ചിത്രം നാളെ മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കാനിരിക്കുകയാണ്. 

കൊച്ചി: മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ 'പാച്ചുവും അത്ഭുത വിളക്കും' ജനമനസ്സുകള്‍ ഏറ്റെടുത്ത് മുന്നേറുകയാണ്. തീയേറ്ററുകളിൽ മഹാവിജയമായ ചിത്രം നാളെ മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കാനിരിക്കുകയാണ്. ഫഹദിന് കൂടാതെ ഇന്നസെന്‍റ്, ഇന്ദ്രൻസ്, മുകേഷ്, വിനീത്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക ദഫ്തർദാർ, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്, വിജി വെങ്കടേഷ് തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിൽ ഒരുമിച്ചിട്ടുണ്ട്. സിനിമയുടെ വൻ വിജയത്തിൽ കഥ, ദൃശ്യങ്ങൾ, താരങ്ങളുടെ പ്രകടനം ഇവയോടൊപ്പം തന്നെ പങ്കുവഹിച്ചത് ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ്. 

 'നിൻ കൂടെ ‍ഞാനില്ലയോ...', ചൽതേ രഹോ, തിങ്കൾ പൂവിൻ തുടങ്ങിയ ഗാനങ്ങൾ ആദ്യ കേൾവിയിൽ തന്നെ ആസ്വാദക മനസ്സുകളിൽ കയറുന്ന ഇമ്പമാർന്ന ഈണവും മനോഹരമായ വരികളുമായിട്ടുള്ളതായിരുന്നു. ജസ്റ്റിൻ പ്രഭാകരനാണ് സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തും രാജ് ശേഖറുമാണ് ഇതിലെ ഗാനങ്ങൾക്ക് വരികളൊരുക്കിയിട്ടുള്ളത്.

ഒട്ടേറെ വിദേശ ടെക്നീഷ്യൻമാരും പ്രശസ്തരായ സംഗീതജ്ഞരുമൊക്കെ സിനിമയിലെ സംഗീത വിഭാഗത്തിൽ അണിയറയിൽ ഒരുമിച്ചിട്ടുണ്ട്. 'നിൻ കൂടെ ഞാനില്ലയോ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ്. ഈ പാട്ടിന്‍റെ പിന്നണിയിലൊരുമിച്ചിരിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയരായവരാണ്. സ്ട്രിങ്സ് ഫെയിംസ് സ്കോപ്ജെ സ്റ്റുഡിയോ ഓർക്കസ്ട്ര - മാസിഡോണിയ, ബാലാജി ഗോപിനാഥ്(ഓർകസ്ട്ര), ഡാൻ ക്രിസ്റ്റെൻ(സ്ട്രിങ്സ് അറേഞ്ച്മെന്‍റ്), ആഷോ തതാർചെവ്സ്കി (കണ്ടക്ടർ), അലൻ ഹാഡ്സി സ്റ്റെഫനോവ് (സൗണ്ട് റെക്കോ‍ർഡിസ്റ്റ്), റിസ്റ്റെ ട്രാജ്കോവ്സ്കി - ഇലിജ ഗ്രോവ്സ്കി (സ്റ്റേജ് മാനേജേഴ്സ് ), ആൻഡ്രൂ ടി മക്കെ, ജോഷ്വാ റോഡ്രിഗ്സ്, ബൊഹീമിയ ജംഗ്ഷൻ ലിമിറ്റഡ് (ഓർകസ്ട്ര കോർഡിനേഷൻ), വിജയ് ആനന്ദ് പി (ഓടക്കുഴൽ), വിജയ് (അക്വാസ്റ്റിക് ഗിറ്റാർ), റെജീബ് കർമാകർ (സിത്താർ), ബാലു (തബല), നവീൻ (ബാസ് ഗിറ്റാർ), ശ്രീ ശങ്കർ (വോയ്സ് എഡിറ്റർ), ബാലു തങ്കച്ചൻ (സോംഗ് മിക്സ് ആൻഡ് മാസ്റ്ററിംഗ്) തുടങ്ങി നിരവധി പ്രശസ്തരാണ് ഈ ഗാനത്തിന്‍റെ പിന്നണിയിലൊരുമിച്ചിട്ടുള്ളത്.

'ചൽതെ രഹോ' എന്നു തുടങ്ങുന്ന ഗാനം ചിത്രലേഖ സെന്നും ഗാസി ഖാൻ ബർനയും ചേർന്നാണ് ആലപിച്ചിരുന്നത്. ഉമേഷ് ജോഷി (ചിൽഡ്രൻസ് ക്വയർ വോയ്സ് കണ്ടക്ടർ), എസ്.എം സുഭാനി (ബാ‍ംജോ, ദോത്ര, യുകുലേലേ, മാൻഡലിൻ, സാസ്, റുവാൻ), ശ്രുതിരാജ് താർ ഷെഹ്നായ് - സരോജ (ദോലക്, ക‌ഞ്ചിറ, ഗഡ ശിംഗാരി) നവീൻ (ബാസ് ഗിറ്റാർ), ശ്രീ ശങ്കർ (വോയ്സ് എഡിറ്റർ), ബാലു തങ്കച്ചൻ (സോംഗ് മിക്സ് ആൻഡ് മാസ്റ്ററിംഗ്) തുടങ്ങിയവരാണ് പിന്നണിയിൽ ഉള്ളവര്‍

YouTube video player

ചിത്രത്തിലെ 'തിങ്കൾ പൂവിൻ' എന്ന ഗാനം ആൻ ആമിയും ഹിഷാം അബ്‍ദുൾ വഹാബുമാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ അണിയറയിൽ ഉമേഷ് ജോഷി (ചിൽഡ്രൻസ് ക്വയർ വോയ്സ് കണ്ടക്ടര്‍), സ്ട്രിങ്സ് ഫെയിംസ് സ്കോപ്ജെ സ്റ്റുഡിയോ ഓർക്കസ്ട്ര (കോൺട്രാക്ടര്‍), ബാലാജി ഗോപിനാഥ് (അറേഞ്ച്ഡ് ആൻഡ് ഓർകസ്ട്രേഷൻ), ആഷോ തതാർചെവ്സ്കി (കണ്ടക്ടർ), അലെൻ ഹഡ്സി സ്റ്റെഫാനോവ് (സൗണ്ട് റെക്കോർഡിസ്റ്റ്, റിസ്റ്റെ ട്രാജ്കോവ്സ്കി - ഇലിജ ഗ്രോവ്സ്കി (സ്റ്റേജ് മാനേജേഴ്സ് ), ആൻഡ്രൂ ടി മക്കെ, ജോഷ്വാ റോഡ്രിഗ്സ്, ബൊഹീമിയ ജംഗ്ഷൻ ലിമിറ്റഡ് (ഓർകസ്ട്ര കോർഡിനേഷൻ), ശ്രുതിരാജ്, കിരൺ (ദോലക്, കഞ്ചിറ, ഗഡ ശിംഗാരി), സരോജ (ദിൽറുബ), മസ്താൻ (വോയ്സ് കണ്ടക്ടര്‍), ശ്രീ ശങ്കര്‍ (വോയ്സ് എഡിറ്റര്‍), ഡിവൈൻ ജോസഫ്, വിഷ്ണു രാജ് എംആര്‍, ഹരി, എഎംവി സ്റ്റുഡിയോ(റെക്കോർഡിംഗ് എഞ്ചിനിയേഴ്സ്), ബാലു തങ്കച്ചൻ (സോംഗ് മിക്സിംഗ്), ജെതിൻ ജോൺ (സോങ് മാസ്റ്ററിംഗ് ) തുടങ്ങിയവരാണുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് 'പാച്ചുവും അത്ഭുതവിളക്കും' നിർമിച്ചിരിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

'പാച്ചു' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

അഖിൽ ആദ്യമേ കഥ പറഞ്ഞുതന്നു, വളരെ അപൂർവ്വമാണത്: 'പാച്ചുവും അത്ഭുതവിളക്കി'ലെ പാട്ടുകളെ കുറിച്ച് മനു മഞ്ജിത്ത്

YouTube video player