മോഹൻലാല്‍ അവിസ്‍മരണീയമാക്കിയ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന് പ്രചോദനം മുല്ലശ്ശേരി രാജഗോപാലായിരുന്നു.

മലയാളത്തിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രമായി മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രം. ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ചിത്രം. സിനിമയിലെ നായകകഥാപാത്രത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജഗോപാലിന് ആശംസയുമായി എത്തുകയാണ് കൊച്ചു മകളും നടിയുമായ നിരഞ്‍ജന അനൂപ്.

സംഗീതത്തിലടക്കം അതീവ താല്‍പര്യം കാട്ടിയിരുന്ന മംഗലശേരി രാജഗോപാലിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രഞ്‍ജിത്ത് ദേവാസുരം എഴുതിയത്. രാജഗോപാലിന്റെ ഭാര്യയുടെ ജീവിതമായിരുന്നു വെള്ളിത്തിരയില്‍ രേവതി ചെയ്‍ത ഭാനുമതി എന്ന കഥാപാത്രത്തിന് പ്രചോദനം. മുത്തശ്ശനും മുത്തശ്ശിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയാണ് നടിയും നര്‍ത്തകിയുമായ നിരഞ്‍ജന അനൂപ്.

മുല്ലശ്ശേരി രാജഗോപാല്‍ 2002ല്‍ ആണ് അന്തരിച്ചത്.

ഭാര്യ ലക്ഷ്‍മികാണ് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തില്‍ ഏറെ നിര്‍ണായ സ്വാധീനമുണ്ടായിരുന്നത്.