Asianet News MalayalamAsianet News Malayalam

'ദേഷ്യം കുറച്ചാലേ ശരിയാകൂ', വെബ് സീരീസുമായി നിത്യാ മേനൻ, 'മിസ് കുമാരി' ടീസര്‍

നിത്യാ മേനോന്റെ മികച്ച വേഷമായിരിക്കും ടീസറിലേത് എന്നാണ് അഭിപ്രായങ്ങള്‍.

Nithya Menen Kumari Srimathi teaser out hrk
Author
First Published Sep 20, 2023, 5:58 PM IST

തെന്നിന്ത്യയുടെയാകെ പ്രിയപ്പെട്ട നിത്യ മേനന്റെ സിനിമകള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ നിത്യാ മേനൻ വെബ്‍ സീരിസുമായി എത്താനിരിക്കുകയാണ്. കുമാരി ശ്രീമതി എന്ന ഒരു സീരീസിലാണ് നിത്യാ മേനൻ നായികയാകുന്നത്. നിത്യാ മേനൻ നായികയാകുന്ന സീരീസിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അല്‍പം ദേഷ്യം കുറയ്‍ക്കണമൊന്നാരു കഥാപാത്രം പറയുന്നത് നിത്യ മേനന്റെ നായികാ വേഷത്തെ സൂചിപ്പിക്കുന്നുണ്ട് എന്നാണ് ടീസര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മിസ് കുമാരി ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്‍തംബര്‍ 28നാണ് റിലീസ് ചെയ്യുക. സംവിധാനം ഗോമതേഷ് ഉപാധ്യായ ആണ്.

മലയാളത്തിന്റെ നിത്യ മേനന്റേതായി ഒടുവിലെത്തിയ ചിത്രം കോളാമ്പിയാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്‍തത്. രവി വര്‍മനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിത്യ മേനൻ അരുദ്ധതിയായി എത്തിയ ചിത്രത്തില്‍ അബ്‍ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്‍ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി. കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. ചിത്രത്തിലെ ഗാനത്തിന് പ്രഭാ വര്‍മയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‍കാരവും ലഭിച്ചു.

വണ്ടര്‍ വുമണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിത്യ മേനൻ അടുത്തിടെ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സംവിധാനം അഞ്‍ജലി മേനോനായിരുന്നു. നോറ ജോസഫ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നിത്യാ മേനൻ. നദിയാ മൊയ്‍തു, പാര്‍വതി തിരുവോത്ത്, സയനോര ഫിലിപ്പ്, പദ്‍മപ്രിയ ജാനകിരാമൻ, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും നിത്യക്കൊപ്പം വണ്ടര്‍ വുമണില്‍ പ്രധാന കഥാപാത്രങ്ങളായി.

Read More: ഗോസിപ്പുകള്‍ക്കിടെ കുടുംബത്തോടൊപ്പം നവ്യാ നായര്‍, ഫോട്ടോയില്‍ നിറഞ്ഞ് ചിരിച്ച് നടി, ആശ്വാസമായെന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios