മലയാളത്തിലും തമിഴകത്തും ശ്രദ്ധേയയാണ് നിവേത തോമസ്.

മലയാളത്തില്‍ ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് നിവേത തോമസ്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള അന്യഭാഷകളിലും നിവേത തോമസ് തിളങ്ങിയിട്ടുണ്ട്. നിവേത തോമസ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ നിവേത തോമസിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നിവേത തോമസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. നിവേത തോമസിന്റെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

എന്റെ ഏറ്റവും നല്ലതായി ഇഷ്‍ടപ്പെടുന്ന രൂപമാണിതെന്ന് ഞാൻ വിചാരിക്കുന്നു. ജോലിസ്ഥലത്തെ നീണ്ട മണിക്കുറുകള്‍ കഴിഞ്ഞ് പ്രഭാതത്തിലുള്ള മുഖം. സത്യസന്ധമായിട്ടുള്ളതാണെന്നും നിവേത തോമസ് എഴുതിയിരിക്കുന്നു. ഒരു ചെറു ചിരിയും നിവേത തോമസിന്റെ മുഖത്തുണ്ട്. നിവേത തോമസ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഈ കാഴ്‍ച എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നുവെന്നും നിവേത തോമസ് എഴുതിയിട്ടുണ്ട്.

അടുത്തിടെ തന്റെ മുടി മുറിച്ചതിന്റെ ലുക്കിലുള്ള ഫോട്ടോ നിവേത തോമസ് ഷെയര്‍ ചെയ്‍തിരുന്നു.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് വെള്ളിത്തിരയിലെത്തിയത്.