ലോക്ക്ഡൗണിന് പിന്നാലെ നിവിൻ പോളി നായകനായെത്തുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോട് കൂടി എറണാകുളത്താണ് ചിത്രീകരണം ആരംഭിച്ചത്.'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​ഗ്രേസ് ആന്റണിയാണ് നായിക.

പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നായകൻ നിവിൻ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം. നിവിന്റെ പിറന്നാൾ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. 

അതേസമയം, രാജീവ് രവിയുടെ തുറമുഖവും ലിജു കൃഷ്ണയുടെ പടവെട്ടുമാണ് നിവിന്‍റേതായി പുറത്തുവരാനിരിക്കുന്ന ശ്രദ്ധേയ സിനിമകള്‍. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണ് തുറമുഖം. 

Rolling! ❤️ Kanakam Kaamini Kalaham 😍 Grace Antony #RatheeshBalakrishnanPoduval Pauly Jr Pictures #kakaaka

Posted by Nivin Pauly on Friday, 6 November 2020