ലക്ഷ്‍മി പ്രിയ കൊല്‍ക്കത്തയില്‍ പോയപ്പോള്‍ വാങ്ങിിയ കമ്മലുകള്‍ നിയയ്‍ക്ക് സമ്മാനിക്കുകയും ചെയ്‍തു.
നിയ രഞ്‍ജിത്ത് ടെലിവിഷനിലെ മിന്നും താരമായിരുന്നു ഒരുകാലത്ത്. നിരവധി ഹിറ്റ് പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും സജീവമായിരുന്ന നടിയായിരുന്നു നിയ രഞ്‍ജിത്ത്. 'കല്യാണി' എന്ന പരമ്പരയിലൂടെയാണ് നിയ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. സീരിയലുകള്‍ക്ക് പുറമെ കലാഭവന്‍ മണിയുടെ നായകനായ സിനിമ 'മലയാളി'യിലും നിയ നായികയായി വേഷമിട്ടിരുന്നു. 'മിഥുനം', 'അമ്മ', 'കറുത്തമുത്ത്' പോലുളള സീരിയലുകളിലും നിയ രഞ്‍ജിത്ത് വേഷമിട്ടു. ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ സജീവമായ താരം പ്രേക്ഷകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്.
സുഹൃത്ത് ലക്ഷ്‍മി പ്രിയയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിയ രഞ്‍ജിത്ത്. യുകെയില്‍ ഒരു ഷോയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം പങ്കെടുക്കാൻ എത്തിയതായിരുന്നു ലക്ഷ്‍മി പ്രിയ. ലക്ഷ്‍മി പ്രിയ കൊല്‍ക്കത്തയില്‍ പോയപ്പോള്‍ വാങ്ങിയ കമ്മലുകള്‍ നിയയ്‍ക്ക് സമ്മാനിച്ചു. ഇതൊന്നും ഇവിടെ കിട്ടില്ലല്ലോയെന്ന് പറഞ്ഞാണ് താരം കമ്മല്‍ നിയയ്‍ക്ക് കൊടുക്കുന്നത്.
ഒപ്പം നിയ രഞ്‍ജിത്ത് വീഡിയോ ചെയ്യുന്നതും ലക്ഷ്‍മി പ്രിയ സംസാരത്തില്‍ പരാമര്‍ശിക്കുന്നു. കണ്ടന്റ് തയാറാക്കി വീഡിയോ ചെയ്യുന്നത് ചെറിയ കാര്യമല്ല. താൻ നോക്കിയിട്ട് അടുപ്പിച്ച് ചെയ്‍ത് വീഡിയോ ഇടാനുള്ള കാര്യങ്ങൾ നിത്യജീവിതത്തിൽ നിന്ന് പോലും കിട്ടുന്നില്ലെന്നാണ് ലക്ഷ്‍മി പ്രിയ വ്യക്തമാക്കുന്നു. രണ്ടാളും കുടുംബത്തോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും നടി നിയ രഞ്‍ജിത്തിന്റെ വ്ളോഗില്‍ കാണിക്കുന്നുണ്ട്.
സന്തോഷമുള്ള സമയത്ത് നമ്മള്‍ സംസാരിക്കണമെന്നില്ല. ആരെങ്കിലും ഒരാൾ വീണ് പോകുന്ന സമയത്ത് തീർച്ചയായും അത് പരസ്‍പരം പങ്കുവെച്ചിരിക്കും എന്നാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് ലക്ഷ്‍മി പ്രിയ പറയുന്നത്. ലക്ഷ്‍മിയുടെയും നിയയുടെയും സൗഹൃദത്തിന്റെ അടുപ്പം വീഡിയോയില്‍ നിന്ന് വ്യക്തമാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും നിയയുടെ വീഡിയോ ഹിറ്റായിരിക്കുകയാണ്.
Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്
