ടീം ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമാണ് കെ എല്‍ രാഹുല്‍. കെ എല്‍ രാഹുലും നടി സോനല്‍ ചൌഹാനും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോനല്‍ ചൌഹാൻ.

അത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. അയാള്‍ നല്ല ക്രിക്കറ്ററാണ്. പ്രതിഭയുള്ളയാളാണ്. നല്ലയാളാണ്. താനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ശരിയല്ല- സോനല്‍ ചൌഹാല്‍ പറയുന്നു. 2008ല്‍ ജന്നത്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സോനല്‍ ചൌഹാൻ.