അമ്മ ഭാരവാഹികളായ ബാബുരാജ്, ജയന്‍ ചേര്‍ത്തല എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പ്രൊഡ്യുസര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.രാഗേഷും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. 

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ സിദ്ദിഖ്. മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കൊച്ചിയില്‍ വച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്ന് സിദ്ദിഖ് അറിയിച്ചു. അമ്മ ഭാരവാഹികളായ ബാബുരാജ്, ജയന്‍ ചേര്‍ത്തല എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പ്രൊഡ്യുസര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.രാഗേഷും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു.

എന്താണ് റിപ്പോര്‍ട്ടെന്നോ റിപ്പോര്‍ട്ടിന്‍‌റെ വിശദാംശങ്ങളോ മനസിലായിട്ടില്ല. ഈ റിപ്പോര്‍ട്ട് ഏത് രീതിയിലാണ് ബാധിക്കുന്നതെന്നോ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നോ വ്യക്തമല്ല. രണ്ട് മൂന്ന് ദിവസമായി അമ്മ നടത്തുന്ന ഷോയുടെ ഭാഗമായി എറണാകുളത്താണ്. അതിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എന്ത് പറയണം എന്ന ഒരു തീരുമാനം എടുത്ത് അതില്‍ പ്രതികരിക്കാം.

മറ്റ് സംഘടനകളുമായും ആലോചിക്കണം. എല്ലാം പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാന്‍ പറ്റൂ. വളരെ സെന്‍സിറ്റീവായ ഒരു വിഷയമാണ്. അതല്ലാതെ പഠിക്കാതെ ഞാനോ സഹപ്രവര്‍ത്തകരോ പ്രതികരിച്ചാല്‍ അത് ഭാവിയില്‍ വലിയ പ്രശ്നമാകും. ഞങ്ങള്‍ പഠിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കും. 

റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ എവിടെ എപ്പോള്‍ എങ്ങനെ ആര്‍ക്കെതിരെ തുടങ്ങിയതെല്ലാം വിശദമായി അറിഞ്ഞാലെ പ്രതികരിക്കാന്‍ സാധിക്കൂ. സിനിമ നന്നായി വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതിന് വേണ്ടിയുള്ള ആലോചനകള്‍ക്ക് കുറച്ച് സമയം തരണം. ഈ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകും എന്ന് സിദ്ദിഖ് പറഞ്ഞു. 

YouTube video player

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തങ്ങളുടെ പോരാട്ടം ശരിയാണ് എന്ന് തെളിയിച്ചുവെന്ന് ഡബ്യുസിസി

'മൊഴി നൽകിയവർക്കൊപ്പം' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആസിഫലി