നൈല ഉഷ അഭിനയിക്കുന്ന 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
നൈല ഉഷയുടെ കാലിനു പറ്റിയ പരിക്കിനെക്കുറിച്ചുള്ള രസകരമായ ചർച്ചയാണ് ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലെ പ്രധാന ചർച്ചാവിഷയം. തന്റെ പുതിയ ചിത്രമായ 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ താരം പങ്കു വച്ചതിനു താഴെയാണ് രസകരമായ ചർച്ചയുമായി ആരാധകരെത്തിയിരിക്കുന്നത്.
പോസ്റ്ററിൽ താരത്തിന്റെ ഇടത് കാൽ പ്ലാസ്റ്റര്‍ ചെയ്‍ത രീതിയിലാണ്. ജൂൺ 24നു ആണ് ചിത്രം പുറത്തിറങ്ങുക.
ജിമ്മില്‍ അധികം വെയ്‍റ്റ്‍ലിഫ്റ്റിംഗ് ചെയ്യരുതെന്ന് പറഞ്ഞത് കേള്‍ക്കാഞ്ഞതിനാലാമ് കാലിന് പരുക്കേറ്റതെന്ന് മുൻ മിസ്റ്റര്‍ സൂപ്പര്‍ നാഷണല്‍ ഏഷ്യ 2021 രാഹുല്‍ രാജശേഷരൻ നായര്‍ കമന്റ് ചെയ്‍തു. 'I Know, right?' എന്നാണ് താരം പ്രതികരിച്ചത്. അതിന് താഴെ 'Right അല്ലാലോ Left ആണല്ലോ ' 'കാൽ scene ആണല്ലോ" എന്ന രീതിയിൽ രസകരമായ കമന്റ്‍സ് വന്നുകൊണ്ടിരിക്കുന്നു. തന്റെ വർക്കൗട്ട് ഫോട്ടോകളും തിരക്കേറിയ ലൈഫ്സ്‍റ്റൈല്‍ പിക്ചേഴ്‍സുമാമായി ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണ് നൈല ഉഷ. തിരക്കിനിടയിലും തന്റെ ആരാധകരുമായി ചാറ്റ് ചെയ്യാനും താരം ശ്രമിക്കാറുണ്ട്. ഇതിനു മുൻപും താരത്തിന്റെ സമൂഹ മാധ്യമത്തിലെ പല ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. യുഎഇയിൽ ജോലി ചെയ്യുമ്പോഴാണ് 'കുഞ്ഞനന്തന്റെ കട' എന്ന മലയാളചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചത്. 'പുണ്യാളന്‍ അഗര്‍ബത്തീസ്', 'ഗ്യാങ്ങ്‌സ്റ്റര്‍', 'വമ്പത്തി', 'ഫയര്‍മാന്‍', 'പത്തേമാരി', 'പ്രേതം', 'ലൂസിഫര്‍', 'പൊറിഞ്ചു മറിയം ജോസ്' എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് താരം കാഴ്‍ചവച്ചിരിക്കുന്നത്.
യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരം യുഎഇ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയുമാണ്.
ജൂൺ 24നു വൗ ഫിലിംസ് ബാനറിൽ 'പ്രിയൻ ഓട്ടത്തിലാണ്' റിലീസിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയിലാണ് നൈല ഉഷയുടെ ആരാധകർ. ചിത്രത്തിലെ വളരെ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
