ശര്‍വാനന്ദ് നായകനാകുന്ന പുതിയ ചിത്രം 'ഒകെ ഒക ജീവിതം' ട്രെയിലര്‍ പുറത്തുവിട്ടു.

തെലുങ്ക് യുവതാരം ശര്‍വാനന്ദിന്റെ (Sharwanand)ചിത്രമാണ് 'ഒകെ ഒകെ ജീവിതം' (Oke Oka Jeevitham). നവാഗതനായ ശ്രീ കാര്‍ത്തിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ഒകെ ഒക ജീവിത'മെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

റിതു വര്‍മ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ തെലുങ്ക് നടി അമലയും പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളിയായ സുജിത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീജിത്ത് സാരംഗ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് 'ഒകെ ഒക ജീവിതം' നിര്‍മിക്കുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എൻ സതീഷ് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്.

'ഒകെ ഒകെ ജീവിതം' ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് തരുണ്‍ ഭാസ്‍കറാണ്. ശര്‍വാനന്ദ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ശ്രീവെന്നെല സീതാരാമ ശാസ്‍ത്രി, കൃഷ്‍ണകാന്ത്, കൃഷ്‍ണ ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്. ശര്‍വാനന്ദിനും റിതുവിനും പുറമേ നാസര്‍, സതീഷ്, രമേഷ് തിലക് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സൗഹൃദം ,പ്രണയം ,മാതൃസ്‌നേഹം തുടങ്ങിയവ പശ്ചാത്തലമാക്കിയുള്ള രസകരമായ ഇതിവൃത്തമാണ് 'ഒകെ ഒക ജീവിത'ത്തിന് അവലംബം.