ണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. എന്നാൽ ഇതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പോസ്റ്റര്‍ തയ്യാറാക്കിയ ഓള്‍ഡ്‌മോങ്ക്‌സ്.

മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററിന് സമാനമായി അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ബ്രേക്കിങ് ബാഡിന്റെ എഡിറ്റ് ചെയ്ത പോസ്റ്ററണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതോടെയാണ് വ്യാജ പ്രചരണം പൊളിച്ച് ഓള്‍ഡ്‌മോങ്ക്‌സ് രംഗത്തെത്തിയത്. തെളിവടക്കം മറുപടിയുമായാണ് ഓള്‍ഡ്മോങ്ക്‌സ് രംഗത്തെത്തിയത്.

“ആദ്യത്തേത് ലൊക്കേഷൻ സ്റ്റിൽ. രണ്ടാമത്തേത് ഓൾഡ്മോങ്ക്സ്‌ പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റർ. മൂന്നാമത്തേത് ഞങ്ങളെക്കാൾ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റർ. കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരന്മാർക്ക് പ്രണാമം“എന്നാണ് അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

ആദ്യത്തേത് ലൊക്കേഷൻ സ്റ്റിൽ. രണ്ടാമത്തേത് ഓൾഡ്മോങ്ക്സ്‌ പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റർ. മൂന്നാമത്തേത് ഞങ്ങളെക്കാൾ...

Posted by Oldmonks Design on Sunday, 3 January 2021

മമ്മൂട്ടി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്‍ജു വാര്യര്‍ ആണ് ദ പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കും. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. സിനിമ ഉടൻ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്.ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.