പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഒരു ട്രെന്‍ഡ് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുണ്ട്

സമീപകാല ഇന്ത്യന്‍ സിനിമയില്‍ പ്രീ റിലീസ് ഹൈപ്പില്‍ മുന്നില്‍ നിന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ബഹുഭാഷകളില്‍ ഒരുങ്ങിയ എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ശ്രീരാമനായി എത്തിയത് പ്രഭാസ് ആണ്. ബാഹുബലി താരത്തിന്‍റെ ബിഗ് കാന്‍വാസ് മിത്തോളജിക്കല്‍ ചിത്രമെന്ന ലേബലില്‍ ലഭിച്ച ഹൈപ്പ് പക്ഷേ ചിത്രത്തിന് നേട്ടമാക്കാനായില്ല. ആദ്യ ദിനം മുതല്‍ ലഭിച്ച നെഗറ്റീവ് പബ്ലിസിറ്റി തന്നെ കാരണം. അതേസമയം ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് ചില റിപ്പോര്‍ട്ടുകളും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. സംവിധായകന്‍ ഓം റാവത്ത് ചിത്രം ആദ്യം ആലോചിച്ചത് രണ്ട് ഭാഗങ്ങളിലായാണ് എന്നതാണ് അത്.

പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഒരു ട്രെന്‍ഡ് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുണ്ട്. ബാഹുബലിയുടെ അഭൂതപൂര്‍വ്വമായ വിജയത്തില്‍ നിന്ന് തുടങ്ങുന്നതാണ് ഇത്. ചിത്രത്തിന്‍റെ വലിയ സമയദൈര്‍ഘ്യവും ഓം റാവത്തിന്‍റെ ചിത്രം രണ്ട് ഭാഗങ്ങളായി ഇറക്കാന്‍ പ്രേരിപ്പിച്ചുവെന്ന് തെലുങ്ക് 360 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 3 മണിക്കൂര്‍ 20 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ ദൈര്‍ഘ്യം. എന്നാല്‍ രണ്ട് ഭാഗങ്ങളിലായി ഇറക്കണമെങ്കില്‍ പ്രഭാസ് അടക്കമുള്ള താരങ്ങളെ വച്ച് ഒരു മാസത്തെ അധിക ചിത്രീകരണം ആവശ്യമായിരുന്നു. 

എന്നാല്‍ രണ്ട് ഭാഗമെന്ന ആശയം പ്രഭാസിന് സ്വീകാര്യമല്ലായിരുന്നുവെന്നും രാമായണകഥ പറയുന്ന ചിത്രത്തിന് അത് യോജിക്കുന്നതല്ലെന്നും പ്രഭാസ് സംവിധായകനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിത്രത്തിന് വലിയ തോതില്‍ നെഗറ്റീവ് പബ്ലിസിറ്റി ലഭിച്ചു എന്നതിനാല്‍ പ്രഭാസ് അന്നെടുത്ത തീരുമാനം നിര്‍മ്മാതാക്കളെ സംബന്ധിച്ച് ആശ്വാസകരമായി മാറി. ആദിപുരുഷിന്‍റെ നിലവിലെ ബജറ്റ് 500 കോടിയാണ്. രണ്ട് ഭാഗങ്ങളായി എത്തിയിരുന്നുവെങ്കില്‍ അത് 500 കോടിയുടെ സ്ഥാനത്ത് 1000 കോടിയായെങ്കിലും മാറുമായിരുന്നു. അതേസമയം 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ALSO READ : 'ഇവളെ ഇങ്ങനെ ബില്‍ഡ് ചെയ്തത് ഞാനാണ്, അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഞാനെടുക്കും'; പൊട്ടിക്കരഞ്ഞ് സെറീന

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും | BB Talk |Bigg Boss Season 5