Asianet News MalayalamAsianet News Malayalam

മർദാനി തിരിച്ചെത്തുന്നു: റാണി മുഖർജി പൊലീസ് പടത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

മർദാനി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം യാഷ് രാജ് ഫിലിംസ് പ്രഖ്യാപിച്ചു. 2014 ലും 2019 ലും പുറത്തിറങ്ങിയ മർദാനി, മർദാനി 2 എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. മൂന്നാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.

On Mardaanis 10th anniversary YRF announces the third installment for Rani Mukerjis film vvk
Author
First Published Aug 23, 2024, 10:16 AM IST | Last Updated Aug 23, 2024, 10:16 AM IST

മുംബൈ: റാണി മുഖർജിയുടെ ബോളിവുഡിലെ രണ്ടാം വരവായിരുന്നു 2014 ലെ മർദാനി എന്ന ചിത്രം.  ഒരു പോലീസ് ഓഫീസറായി എത്തിയ റാണിയുടെ പ്രകടനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ചിത്രം ബോക്സോഫീസില്‍ വലിയ വിജയവും നേടി.  ഇപ്പോൾ ചിത്രം 10 വർഷം പൂർത്തിയാക്കുമ്പോൾ മർദാനി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് യാഷ് രാജ് ഫിലിംസ്. 

മർദാനിയുടെ രണ്ടാം ഭാഗം 2019 ൽ പുറത്തിറങ്ങിയത് ഇതും ബോക്സോഫീസില്‍ നന്നായി പോയ ചിത്രമായിരുന്നു  മർദാനി2. അഞ്ച് വർഷത്തിന് ശേഷമാണ് മർദാനി 2 നിർമ്മാതാക്കൾ  ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മർദാനിയുടെ അടുത്ത ഭാഗം ഉടൻ വരുമെന്നാണ് വീഡിയോയുടെ ഉള്ളടക്കം. 

ശിവാനി ശിവാജി റോയി എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി റാണി എത്തിയ രണ്ട് മര്‍ദാനി ചിത്രങ്ങളും വലിയ വിജയമാണ് നേടിയത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്ന പൊലീസ് ഓഫീസറായി റാണി നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു ഇത്. റൊമാന്‍റിക് ഹീറോയിനില്‍ നിന്നും റാണിയുടെ ശക്തമായ ചുവടുമാറ്റമായിരുന്നു ഈ ചിത്രങ്ങള്‍. 

മർദാനിയുടെ ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ ഭാഗം ലോകമെമ്പാടും 60 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ലോകമെമ്പാടുമായി 67 കോടിയിലധികം രൂപ കളക്ഷൻ നേടിയ മർദാനി 2 ആദ്യത്തേതിനേക്കാൾ മികച്ച നേട്ടം നേടി.  2014-ൽ, മർദാനി ഒരുപാട് നിരൂപക പ്രശംസ നേടിയിരുന്നു.

മർദാനിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. 2023-ൽ പുറത്തിറങ്ങിയ മിസിസ് ചാറ്റർജി v/s നോർവേ എന്ന ചിത്രത്തിലാണ് റാണി മുഖർജി അവസാനമായി അഭിനയിച്ചത്. 

സ്പൈ ത്രില്ലര്‍ 'ദി ഫാമിലി മാൻ' സീരിസ് നാലാം സീസണോടെ അവസാനിക്കും ?

ദീപിക പദുക്കോണിന്‍റെ ഡിന്നറില്‍ അതിഥിയായി ബാഡ്മിന്‍റണ്‍ താരം ലക്ഷ്യ സെന്‍
 

Latest Videos
Follow Us:
Download App:
  • android
  • ios