തിയറ്ററുകളിൽ ലഭിച്ചതിനേക്കാൾ വലിയ പ്രശംസ ഒടിടിയിൽ നേടി വ്യസനസമേതം ബന്ധുമിത്രാദികൾ. മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസും ഷൈൻ സ്ക്രീൻസും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് എസ് വിപിൻ ആണ്.

തീയറ്റുകളിൽ ലഭിച്ചതിനേക്കാൾ വലിയ കയ്യടി ഒടിടിയിൽ നേടി മലയാള ചിത്രം വ്യസനസമേതം ബന്ധുമിത്രാദികള്‍. 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് സംവിധായകന്‍ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് എസ് വിപിന്‍ ആയിരുന്നു. ജൂണ്‍ 13 നാണ് തിയറ്ററുകളില്‍ എത്തിയത്. തീയറ്ററില്‍ അമ്പതിലേറെ ദിവസങ്ങൾ പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം ഒടിടിയിലേക്ക് വന്നത്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.

മനോരമ മാക്സിലൂടെ ഒടിടിയിൽ എത്തിയതിന് പിന്നാലെ തീയറ്ററില്‍ ലഭിച്ചതിനേക്കാൾ വലിയ പ്രശംസയും കയ്യടിയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. പുതുകാലത്തെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പ്രയാസമാണെന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ സമ്മതിക്കുമ്പോഴാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍ വലിയ പൊട്ടിച്ചിരികൾ ഉണ്ടാക്കിയിട്ടുള്ളത്.

എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്.