ഇന്ദുഗോപന്‍റെ കഥയെ ആസ്‍പദമാക്കിയുള്ള ചിത്രം

ബിജു മേനോനെ (Biju Menon) നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ (Sreejith N) സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ലുകേസിന്‍റെ (Oru Thekkan Thallu Case) ചിത്രീകരണം പൂര്‍ത്തിയായി. ഉടുപ്പിയിലായിരുന്നു ചിത്രത്തിന്‍റെ പാക്കപ്പ്. അടുത്തിടെയെത്തിയ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സഹ രചയിതാവാണ് ശ്രീജിത്ത് എന്‍. മലയാളത്തിലെ പ്രശസ്‍ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്‍റെ സാരഥി കൂടിയാണ് ശ്രീജിത്ത്. പത്മപ്രിയ ഒരിടവേളയ്ക്കു ശേഷം നായികയായി തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇ 4 എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പ്രശസ്‍ത കഥയെ ആസ്‍പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് അനീഷ് അലോഷ്യസ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ. പിആർഒ എ എസ് ദിനേശ്.