അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് നിലവിൽ ആറ് പുരസ്കാരങ്ങൾ ലഭിച്ചു. 

94-ാമത് ഓസ്കർ പ്രഖ്യാപനം തുടങ്ങി(Oscars 2022). മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാന ഡെബോസിന് ലഭിച്ചു. ട്രാൻസ്ജെൻഡർ താരം കൂടിയാണ് അരിയാനോ. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാനോക്ക് പുരസ്കാരം. അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് നിലവിൽ ആറ് പുരസ്കാരങ്ങൾ ലഭിച്ചു. 

മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ ലഭിച്ചത്.

ലോസ് ആഞ്ചൽസിലെ ഡോൽബി തിയറ്ററിലാണ് പുരസ്കാര ചടങ്ങ് പുരോഗമിക്കുന്നത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്. 'റൈറ്റിങ് വിത്ത് ഫയറാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍ എന്ന വിഭാഗത്തിലാണ് മത്സരം. ദില്ലി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്.

Scroll to load tweet…

ആകെ 23 വിഭാഗങ്ങളിലാണ് അവാർഡുകൾ. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയത് ഒരു വനിത ഒരുക്കിയ ചിത്രം. ജെയ്ൻ കാംപ്യൺ സംവിധാനം ചെയ്ത ദ പവർ ഓഫ് ദ ഡോഗ്. മനുഷ്യവികാരങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്ന സിനിമ നേടിയത് 12 നാമനിർദ്ദേശങ്ങളാണ്. തൊട്ടുപിന്നിൽ 10 നോമിനേഷനുകളുമായി സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂണും ഉണ്ട്. ദ പവർ ഓഫ് ദ ഡോഗും ഡ്യൂണും അടക്കം മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്നത് 10 ചിത്രങ്ങളാണ്.

ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, കിംഗ്റി ച്ചാർഡ്, ലിക്കറിസ് പിസ , നൈറ്റ്മെയർ എലൈ വെസ്റ്റ് സൈഡ്സ്റ്റോറി. ശക്തമായ മത്സരം ദ പവർ ഓഫ് ദ ഡോഗും കോഡയും തമ്മിൽ. ബധിര കുടുംബത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന കോഡ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ. നടീനടൻമാരുടെ വിഭാഗത്തിൽ പ്രതിഭകളുടെ പോരാട്ടം ആണ് ഇക്കുറി എന്ന് പറയാം. ‍‍

Oscars 2022 live updates : 'ഡ്യൂണി'ന് ആറാം ഓസ്‍കര്‍, മികച്ച സഹനടി അരിയാനോ ഡെബാനോ

വീനസ്, സെറീന സഹോദരിമാരെ ടെന്നീസ്കോർട്ടിലെ രാജ്ഞിമാരാക്കിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള
പ്രകടനം വിൽ സ്മിത്തിനെ മികച്ച നടനാക്കുമെന്ന് ഭൂരിഭാഗം പ്രവചനങ്ങളും. ഡെൻസൽ വാഷിങ്ടൺ ,ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, ഹാവിയർ ബാർദം എന്നിവരും പട്ടികയിൽ. ദ ഐസ് ഓഫ് ടമി ഫെയിലെ
അഭിനയം കൊണ്ട് ജെസിക്ക ചാസ്റ്റെയ്ൻ നടിമാരിൽ മുന്നിട്ട് നിൽക്കുന്നു. വെല്ലുവിളി ഉയർത്തി ഒളീവിയ കോൾമാൻ, പെനിലോപ്പെ ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൺ സ്റ്റിവാർട്ട് എന്നിവർ ഒപ്പമുണ്ട്.

സംവിധായകരുടെ പോരാട്ടവും കടുപ്പമാണ്. തുടർച്ചയായി രണ്ടാം വർഷവും ഒരു വനിതയുടെ കയ്യിലേക്ക് ഓസ്ക‍ർ
എത്തുമോ എന്നതാണ് ആകാംക്ഷ. ചൈനീസ് സംവിധായിക ക്ലോയി ഷാവോ ആയിരുന്നു പോയ വർഷത്തെ വിജയി.
ഇക്കുറി എല്ലാ സാധ്യതകളും വിരൽ ചൂണ്ടുന്നത് ദ പവർ ഓഫ് ദ ഡോഗ് സംവിധായിക ജെയ്ൻ കാംപിയണിലേക്ക്. സ്റ്റീവൻ സ്പിൽ ബർഗ് അടക്കമുള്ളവരുമായാണ് ന്യൂസിലന്റ് സംവിധായികയുടെ ഏറ്റുമുട്ടൽ.