രജനികാന്തിന്‍റെ ബ്ലോക്ബസ്റ്റര്‍ ജയിലര്‍ ഈ മാസം ഒടിടി സ്ക്രീനില്‍ എത്തും. മിക്കവാറും നെറ്റ്ഫ്ലിക്സ് സണ്‍ നെക്സ്റ്റ് എന്നിവയില്‍ ആയിരിക്കും ചിത്രം റിലീസ് ആകുക.
സെപ്തംബര്‍ മാസം ഇന്ത്യയിലെ ബിഗ് സ്ക്രീനില്‍ വന്‍ ഹിറ്റുകളാണ് വരാന്‍ പോകുന്നത് ഷാരൂഖിന്‍റെ അറ്റ്ലി ചിത്രം ജവാന്‍ ആദ്യ ആഴ്ച തന്നെ എത്തും. ഈ മാസം 20ന് ശേഷം പ്രഭാസിന്‍റെ പ്രശാന്ത് നീല്‍ ചിത്രം സലാര്‍ ഒന്നാം ഭാഗം എത്തും. ഇങ്ങനെ ബിഗ് സ്ക്രീനില്‍ ആഘോഷിക്കാന്‍ ഏറെയുള്ളപ്പോള്‍ തന്നെ ഒടിടിയിലും വന്‍ ചിത്രങ്ങളും സീരിസുകളും എത്തുന്ന മാസമാണ് സെപ്തംബര്‍.
ഏറ്റവും മികച്ച ഇന്ത്യൻ വെബ് ഷോകളിലൊന്നായ സ്‌കാം 1992ന്‍റെ അടുത്ത ഭാഗം സ്കാം 2003: തെല്‍ഹി സ്റ്റോറി എത്തുന്നത് സെപ്തംബറിലാണ്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാമ്പ് പേപ്പർ അഴിമതിയുടെ ചുരുളഴിയുകയാണ് ഈ പരമ്പരയിലൂടെ.ഹൻസാൽ മേത്ത ഒരുക്കുന്ന ഷോ ഒരു ത്രില്ലറായിരിക്കും. സുജോയ് ഘോഷിന്റെ ജാനെ ജാൻ, കെ കെ മേനോന്റെ ബംബൈ മേരി ജാൻ എന്നിവയും സെപ്തംബറില്‍ എത്തും.
രജനികാന്തിന്‍റെ ബ്ലോക്ബസ്റ്റര്‍ ജയിലര്‍ ഈ മാസം ഒടിടി സ്ക്രീനില്‍ എത്തും. മിക്കവാറും നെറ്റ്ഫ്ലിക്സ് സണ്‍ നെക്സ്റ്റ് എന്നിവയില്‍ ആയിരിക്കും ചിത്രം റിലീസ് ആകുക. മലയാളത്തില്‍ ഓണം റിലീസുകളായി എത്തിയ ചിത്രങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ മിക്കവാറും ഒടിടി റിലീസാകുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന ഇതില്‍ സ്ഥിരീകരണം ഇല്ല. എന്തായാലും പ്രധാന റിലീസുകള്‍ ഏതെല്ലാമെന്ന് നോക്കാം.
1. ദ സ്കാം തെല്‍ഗി സ്റ്റേറി - സോണി ലീവ്

2. ദ ഫ്രീലാന്‍സര്‍ - ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍

പ്രമുഖ സംവിധായകന്‍ നീരജ് പാണ്ഡേ ഒരുക്കുന്ന ത്രില്ലര്‍ ഇമോഷണല്‍ സീരിസാണ് ഫ്രീലാന്‍സര്‍. സിറിയയില്‍ ഐഎസിന് കയ്യില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ രക്ഷിക്കുന്നതാണ് പ്രമേയം. സെപ്തംബര്‍ 1 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
3. ലൌ എഗെയിന്‍

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നു. സെപ്തംബര്‍ 2 മുതല്‍
4. 'ഹദ്ദി'

സീ 5ല്‍ ഒടിടി റിലീസായി എത്തുന്ന നവാസുദ്ദീൻ സിദ്ദിഖി ചിത്രം. സെപ്തംബര്‍ 5നാണ് ചിത്രം എത്തുന്നത്. ഒരു ട്രാന്‍സ്ജന്‍ഡറായി നവാസുദ്ദീൻ സിദ്ദിഖി എത്തുന്നു.
5. ദ മോണിംഗ് ഷോ സീസണ്‍ 3- ആപ്പിള്‍ ടിവി

6. ബോംബൈ മേരി ജാന്‍

ആമസോണ്‍ പ്രൈമില്‍ ക്രൈം ത്രില്ലര്‍ സീരിസ് സെപ്തംബര്‍ 14ന് സ്ട്രീം ചെയ്യും
7. കാല

ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സീരിസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സെപ്തംബര്‍ 15 മുതല്‍ സ്ട്രീം ചെയ്യും.
8. സെക്സ് എഡ്യൂക്കേഷന്‍ സീസണ്‍ 4

നെറ്റ്ഫ്ലിക്സില്‍ സെപ്തംബര്‍ 21 മുതല്‍ ഈ സീരിസ് എത്തും.
9. ജാനേ ജാന്‍

കരീന കപൂര്‍ ആദ്യമായി ഒടിടിയില്‍ എത്തുന്നു. ജാനേ ജാന്‍ ക്രൈം ത്രില്ലറിലൂടെ. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ സെപ്തംബര്‍ 21 മുതല്‍ സ്ട്രീം ചെയ്യും.
ജയിലറിന്‍റെ വിജയത്തിന്‍റെ പങ്ക് രജനിക്കും;ചെക്ക് കൈമാറി കലാനിധി മാരന്‍; ചെക്കിലെ തുക ?
തീയറ്ററില്‍ തകര്‍ത്തോടി ജയിലറിന് ഇടിവെട്ടിയത് പോലെ ഒരു തിരിച്ചടി.!
