നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍.

മുംബൈ: ഷാരൂഖ് ഖാനും ദീപിക പാദുകോണും പ്രധാന വേഷങ്ങളിൽ എത്തുന്ന പഠാന്‍ വരുന്ന ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് വലിയതോതിലുള്ള വിവാദമാണ് പഠാന്‍റെ പേരില്‍ ഉണ്ടാകുന്നത്. ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീഷണിയുമായി തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് ഈ വിവാദങ്ങള്‍ക്ക് എരിവ് കൂട്ടിയിട്ടുണ്ട്. 

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാൽ നാളുകൾക്ക് മുൻപ് ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാ​ഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 

എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്. 

ആമസോൺ പ്രൈം വീഡിയോ പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. പഠാന്‍റെ ഒടിടി റിലീസിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല. 

എന്നാല്‍ ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം. 

'പഠാൻ' വിവാദം: ഷാരൂഖിന് ശേഷക്രിയ ചെയ്ത് വിവാദ സന്യാസി

'അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും'; 'പഠാൻ' വിവാദത്തിൽ പൂനം പാണ്ഡെ