മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകനാണ് പി ജയചന്ദ്രൻ. എത്രയെത്ര മനോഹരമായ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകൻ. പി ജയചന്ദ്രന്റെ ഗാനങ്ങള്‍ക്ക് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. പി ജയചന്ദ്രന്റെ മേയ്‍ക്കോവറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മസില്‍ പെരിപ്പിച്ചുള്ള പി ജയചന്ദ്രന്റെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ ഫോട്ടോ അമ്പരപ്പാണ് ഉണ്ടാക്കുന്നത്. അത്രയ്‍ക്ക് ആണ് മേയ്ക്കോര്‍ സംഭവിച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും. മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടിട്ടാണ് പി ജയചന്ദ്രൻ. മീശപിരിച്ച് ബുള്‍ഗാൻ താടിയും വെച്ചിരിക്കുന്നു.