ചിത്രം ഈ മാസം പ്രേക്ഷകരിലേക്ക് എത്തും.
കമല്‍ കെ എം (Kamal K M) രചനയും സംവിധാനവും നിർവഹിക്കുന്ന 'പട' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോര്‍ജ്(Joju George) അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban), വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം ഈ മാസം പ്രേക്ഷകരിലേക്ക് എത്തും. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് സൂചന. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നേരത്തെ പുറത്തെത്തിയ ടീസര്‍.
പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. 'മിന്നല്‍ മുരളി'ക്കു ശേഷം സമീറിന്‍റേതായി പുറത്തെത്താനിരിക്കുന്ന വര്‍ക്ക് ആണിത്. എഡിറ്റിംഗ് ഷാന്‍ മുഹമ്മദ്, സംഗീതം വിഷ്‍ണു വിജയ്.
