ടൊവിനോ തോമസ് നായകനായ ഡിജോ ജോസ് ആന്റണി ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് നീട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളെ തുടർന്ന്, ഏപ്രിൽ 10-ന് നിശ്ചയിച്ചിരുന്ന ചിത്രം ഏപ്രിൽ 15-ന് വിഷു റിലീസായി എത്തും.

ടൊവിനോ തോമസ് നായകനായെത്തുന്ന ഡിജോ ജോസ് ആന്റണി ചിത്രം പള്ളിച്ചട്ടമ്പി റിലീസ് നീട്ടി. നേരത്തെ ഏപ്രിൽ പത്തിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഏപ്രിൽ 15 ന് വിഷു റിലീസായാണ് എത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സാങ്കേതിക തടസം നേരിടുന്നതിനാലാണ് റിലീസ് തിയ്യതി മാറ്റിയതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ആഗോള തലത്തിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ത്രില്ലിങ്ങും ടോവിനോയുടെ ആക്ഷൻ പരിവേഷവും ഡിജോ ജോസ്‌ ആന്റണി എന്ന സംവിധായകന്റെ മേക്കിങ് ക്വാളിറ്റിയും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജേക്ക്സ് ബിജോയ്‌ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ ഇതിനകം വൈറലാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന ഗാനം യൂട്യൂബിൽ പതിനഞ്ച് മില്ല്യണും, ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുന്നേറുമ്പോൾ അതിനു ശേഷം പുറത്തിറങ്ങിയ 'മാവീരാ..' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷൻ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്നത്. വിജയരാഘവൻ, ടി ജി രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി, നിബ്രാസ് നൗഷാദ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.