Renu Sudhi changes her Instagram name to reshma p thankachan. ഈ പേരുമാറ്റത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. മുൻപ് ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷന്റെ പേരിലും കൊല്ലം സുധിയുടെ മകന്റെ പ്രസ്താവനയുടെ പേരിലും രേണു സൈബർ ആക്രമണം നേരിട്ടിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുമായി വലിയ തിരക്കിലായിരുന്നു താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാവാറുണ്ട്. നേരത്തെ ഇൻസ്റ്റഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതുമായി ബന്ധപ്പെട്ട് രേണുവിനെതീരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും മറ്റും അരങ്ങേറിയിരുന്നു. എന്നാൽ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വെറൈറ്റി സാധനങ്ങൾ താൻ തരുമെന്ന് രേണു സുധി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം അകൗണ്ടിലെ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് രേണു സുധി. നേരത്തെ പേരും യൂസർനെയിമും രേണു സുധി എന്നുതന്നെയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ യഥാർത്ഥ പേരായ രേഷ്മ പി തങ്കച്ചൻ എന്നതും രേണു ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പേരിന്റെ കൂടെയുള്ള സുധി ഇനി എന്നാണ് എടുത്ത് മാറ്റുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ കമന്റ് ചെയ്യുന്നത്.
ഇതിനിടെ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്നുപറച്ചിലുകളും വലിയ രീതിയിൽ ചർച്ചയായി. കൊല്ലം സുധി മരിച്ചപ്പോൾ മൃതദേഹം കാണാനായി പോയപ്പോൾ ചിലർ ആഘോഷ മൂഡിൽ ആയിരുന്നുവെന്നും, ഫൈവ് ഹോട്ടലിൽ കയറിയാണ് ഭക്ഷണം കഴിച്ചതെന്നുമുള്ള കിച്ചുവിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. തുടർന്ന് രേണുവിനെതിരെ വലിയ സൈബർ അറ്റാക്കുകളാണ് അരങ്ങേറിയത്. എന്നാൽ ആ കൂട്ടത്തിൽ രേണു ഇല്ലായിരുന്നവെന്ന് കിച്ചു പിന്നീട് വ്യക്തമാക്കി. തുടർന്ന് രേണുവും വിശദീകരണവുമായി എത്തിയിരുന്നു.


