വിദ്യാ ബാലൻ നായികയായി 2005ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പരിനീത. ചിത്രം റിലീസ് ചെയ്‍ത് 14 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് വിദ്യാ ബാലൻ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ വിദ്യാ ബാലൻ പങ്കുവച്ചത്. 

View post on Instagram
View post on Instagram

സഹസംവിധായകരില്‍ ഒരാളൊപ്പമുള്ള വീഡിയോ ആണ് വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പരിനീതയില്‍ തന്റെ അവസാനരംഗം ചിത്രീകരിച്ചതിനു ശേഷം എടുത്ത വീഡിയോ ആണ് ഇതെന്ന് വിദ്യാ ബാലൻ പറയുന്നു. ചിത്രത്തിലെ ഒരു ഷൂട്ടിംഗ് രംഗത്തിന്റെ ഒരു വീഡിയോയും വിദ്യാ ബാലൻ പങ്കുവച്ചിട്ടുണ്ട്. ബംഗാളി സാഹിത്യകാരൻ ശരത് ചന്ദ്ര ചതോപാധ്യയയുടെ നോവലിനെ ആസ്‍പദമാക്കാ പ്രദീപ് സര്‍കാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.