അമ്മയാകാനൊരുങ്ങി നടി പരിനീതി ചോപ്ര.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് പരിനീതി ചോപ്ര. ആംആദ്‍മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛന്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു ആള്‍ വരുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പരിനീതി ചോപ്ര. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിനിതീ ചോപ്ര പങ്കുവച്ചിരിക്കുന്നത്.

ഒരു കേക്കിന്റെ ചിത്രമാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. കേക്കില്‍ 1+1=3 എന്ന് എഴുതിയിട്ടുമുണ്ട്. മാത്രവുമല്ല സ്വര്‍ണ നിറത്തില്‍ കുഞ്ഞു കാല്‍പാദങ്ങളുടെ ചിത്രവും ചേര്‍ത്തിരിക്കുന്നു. പരിനീതിയും ഭര്‍ത്താവും കൈകള്‍ കോര്‍ത്ത് പോകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതാ ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം വരുന്നൂ, അളവറ്റ രീതിയില്‍ അനുഗ്രഹീതരായിരിക്കുന്നു എന്ന് ക്യാപ്ഷനായി എഴുതിയിട്ടുമുണ്ട്.

View post on Instagram

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിമാരായ സോനം കപൂര്‍, ഭൂമി പെഡ്‍നേക്കര്‍ തുടങ്ങിയ പ്രശസ്‍തര്‍ക്കൊപ്പം നിരവധി ആരാധകരും ആശംസാ കമന്റുകള്‍ എഴുതിയിരിക്കുന്നു. 2023 സെപ്റ്റംബര്‍ 24നാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്.

'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്ര വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ടിട്ടുണ്ട് പരിനീതി ചോപ്ര. നിലവില്‍ പരിനീതി ചോപ്ര സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക