അര്‍ജുൻ കപൂറും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സന്ദീപ് ഔര്‍ പിങ്കി ഫരാര്‍. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.

ദിബകര്‍ ബാനര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായ കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്. രാജ്യത്ത് കൊറോണ രോഗം വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിക്കുന്നുവെന്ന് പരിനീതി ചോപ്ര പറയുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം എന്ന് പരിനീതി ചോപ്ര പറയുന്നു. മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്നതാണ്. റിലീസ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല.