നടി പരിനീതി ചോപ്രയുടെ പഴയ വീഡിയോ ചര്‍ച്ചയാകുന്നു.

ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹത്തിന് ഒരുങ്ങുകയാണ്. രാഘവ് ഛദ്ദയുമായുള്ള പരിനീതി ചോപ്രയുടെ വിവാഹ ഒരുക്കങ്ങളാണ് ആരാധകരുടെ ചര്‍ച്ച. അതിനിടയില്‍ പരിനീതി ചോപ്രയുടെ പഴയൊരു വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നത്. വീഡിയോ കണ്ട് പരിനീതി ചോപ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

നടി പരിനീതി ചോപ്ര വീഡിയോയില്‍ വിവാഹത്തിന്റെ പ്രതീക്ഷകളായിരുന്നു വ്യക്തമാക്കിയിരുന്നത്. താൻ മുന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും എന്നായിരുന്നു നടി പരിനീതി ചോപ്ര പഴയ വീഡിയോ വ്യക്തമാക്കിയത്. അതുപോലെ സംഭവിച്ചിരിക്കുകയാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍. മികച്ച പങ്കാളിയെ ഞാൻ കണ്ടെത്തും. എന്തുകൊണ്ട് പിന്നെ എനിക്ക് വിവാഹിതായിക്കൂടെയെന്നും ചോദിച്ചിരുന്നു പരിനീതി. വീഡിയോയില്‍ അന്ന് പ്രവചിച്ചതു പോലെ വിവാഹം നടക്കാനിരിക്കേ സ്വയം അഭിനന്ദിക്കുകയാണ് നടി പരിനീതി ചോപ്ര. എന്നില്‍ എനിക്ക് മതിപ്പ് തോന്നുന്നുവെന്നും പറയുന്നു പരിനീതി ചോപ്ര.

ആംആദ്‍മി നേതാവും രാജ്യസഭാ എംപിയുമാണ് താരത്തിന്റെ വരൻ രാഘവ് ഛദ്ദ. ഉദയപൂരില്‍ ലീലാ പാലസില്‍ നാളെയാണ് വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി അതിഥികള്‍ പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഉദയ്‍പൂരില്‍ എത്തിയിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളടക്കം വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്ര വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്‍സൂള്‍ ഗില്‍' ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.

Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക