ബോളിവുട് നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് പരിനീതി ചോപ്ര. മികച്ച ഗായികയുമാണ് പരിനീതി ചോപ്ര. പരിനീതി ചോപ്ര താൻ ആലപിക്കുന്ന സിനിമാ ഗാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ 'തു ഝൂം' എന്ന പാക്കിസ്‍ഥാൻ ഗാനം പാടിയതാണ് പരിനീതി ചോപ്ര പങ്കുവെച്ചിരിക്കുന്നത്.
ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം ആം ആദ്‍മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ രാഘവ ഛദ്ദയുമായി അടുത്തിടെ കഴിഞ്ഞിരുന്നു. . ഞാൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ ഫോട്ടോകള്‍ പരിനീതി പങ്കുവെച്ചിരുന്നു. എന്നായിരിക്കും ഇരുവരുടെയും വിവാഹം എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നത്.
പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയത്തിന് ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്രയ്‍ക്കുമൊപ്പം രാഷ്‍ട്രീയ- സിനിമാ രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മനീഷ് മല്‍ഹോത്രയാണ് ചോപ്രയുടെ ഡിസൈനര്‍. ദില്ലിയില്‍ ആയിരുന്നു വിവാഹ നിശ്ചയം.
'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്ര ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്‍സൂള്‍ ഗില്‍' ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.
Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റമുട്ടാൻ അര്‍ജുൻ
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

