Asianet News MalayalamAsianet News Malayalam

Parvathy Thiruvothu : സിനിമയിൽ തുല്യതക്കായുള്ള പോരാട്ടം തുടരും; നിശബ്ദത വെടിയണമെന്ന് പാർവതി തിരുവോത്ത്

ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. 

Parvathy Thiruvothu says fight for equality in cinema will continue
Author
Kochi, First Published May 13, 2022, 10:18 AM IST

ലയാള സിനിമാ മേഖലയിൽ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് പാർവതി തിരുവോത്ത്(Parvathy Thiruvothu). അന്തസ്സില്ലാതെ ഇനി ജീവിതം തുടരാൻ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഡബ്യൂസിസി മാത്രം നേരിടുന്നുവെന്നും പാർവതി പറഞ്ഞു. പുഴു സിനിമയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർ‌വതിയുടെ പ്രതികരണം. 

എല്ലാവരും നിശബ്ദത വെടിയേണ്ട സമയമായെന്നും പാർവതി പറഞ്ഞു. കസബ സിനിമയുമായി ബന്ധപ്പെട്ട് തന്നെ വിമർശിച്ചവർക്കുള്ള മറുപടിയാകും പുഴു എന്നും പാർവതി വ്യക്തമാക്കുന്നു. അഭിമുഖത്തിന്റോെ പൂർണരൂപം ഇന്ന് വൈകിട്ട് 3. 30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം. 

2017ലാണ് മമ്മൂട്ടി സിനിമ കസബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി നേരത്തെ രംഗത്തെത്തിയത്."ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്'. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു", എന്നാണ് പാര്‍വതി അന്ന് പറഞ്ഞത്. പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു'. നവാഗതയായ റത്തീന സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു. ഇന്ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും പാർവതിയുടെയും അഭിനയത്തെ പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

Read Also: Puzhu Movie Review : ജാതിരാഷ്ട്രീയത്തിലേക്ക് ഇഴഞ്ഞെത്തുന്ന 'പുഴു', മമ്മൂട്ടിയെന്ന നടന്‍: റിവ്യൂ

ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. 

 'അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളും'; കങ്കണ

പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണൗത്ത് (Kangana Ranaut ). സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളിലും തന്റേതായ നിലപാട് തുറന്ന് പറയാൻ താരം മടികാണിക്കാറുമില്ല. ഇപ്പോഴിതാ വ്യത്യസ്തമായൊരു അഭിപ്രായത്തിന്റെ പേർ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കങ്കണ. മാർവൽ നിർമിച്ച സൂപ്പർ ഹീറോ ചിത്രം അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളുമാണെന്നാണ് താരം പറയുന്നത്.

ഇ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രസ്താവന. സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഇന്ത്യൻ പുരാണങ്ങളെയാണോ ഹോളിവുഡ് സൂപ്പർ ഹീറോകളെയാണോ മാതൃകയാക്കുകയെന്നായിരുന്നു ചോദ്യം. 

'ഇന്ത്യൻ പുരാണങ്ങളെയാണ് ഞാൻ സമീപിക്കുക. പാശ്ചാത്യർ നമ്മുടെ പുരാണങ്ങളെ അവരുടെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. അയൺമാനെ തന്നെയെടുക്കാം. അദ്ദേഹം മഹാഭാരത്തിലെ കർണനേപ്പോലെ കവചധാരിയാണ്. ഗദയേന്തി നിൽക്കുന്ന ഹനുമാനുമായി ചുറ്റികയേന്തി നിൽക്കുന്ന തോറിനെ ഉപമിക്കാം. അവഞ്ചർ സിനിമ തന്നെ മഹാഭാരതത്തിൽ നിന്ന് പ്രചോദനം കൊണ്ടതായിരിക്കാം. ദൃശ്യവീക്ഷണം വ്യത്യസ്തമാണെങ്കിലും ഈ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ പ്രചോദനം നേടിയവയാണ്', എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, ധക്കഡ് എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios