തിരുവനന്തപുരം: ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്‍.  'പട്ടാഭിരാമന്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇരുവരും ഒന്നിക്കുന്ന നാലാം ചിത്രമാണിത്. ചിത്രത്തിന്‍റെ പുറത്തെത്തിയ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 

'ഡി.വൈ.എഫ്.ഐയുടെയും, യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേര്‍ ഉണ്ടെന്‍റെ വീടിനു കാവല്‍ ആയി. എന്‍റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്...'- പോസ്റ്ററിലെ വാചകങ്ങള്‍. സംവിധായകന്‍ കണ്ണന്‍ താമരക്കുളം തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇങ്ങനെ ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. 

ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, നന്ദു, സായികുമാര്‍, മഹീന്ദ്രന്‍, മിയ, ഷീലു അബ്രഹാം, ഷംന കാസിം, ലെന, പ്രജോദ് കലാഭവന്‍, തെസ്നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്