തിരുവോണനാളില്‍ പൂക്കളമിട്ടും സദ്യയൊരുക്കിയും  ആഘോഷത്തിന്‍റെ തിരക്കിലാണ് പേളിമാണിയും ശ്രീനിഷും. ഇരുവരുടെ വിവാഹ ശേഷമുള്ള ആദ്യ ഓണാഘോഷമാണ് ഇത്തവണത്തേത്. ചെന്നൈയിലെ വീട്ടിലാണ് ഇരുവരുടെയും ആഘോഷം. ഓണാഘോഷങ്ങള്‍ക്കിടെ ആരാധകര്‍ക്ക് ആശംസകളുമായി ഫേസ്ബുക്കിലെത്തിയിരിക്കുകയാണ് ഇരുവരും.

സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞാണ് ശാലീന സുന്ദരിയായാണ് പേളിയെത്തിയതെങ്കില്‍ മഞ്ഞ കുര്‍ത്തയിലാണ് ശ്രീനിഷ്. പൂക്കളമിട്ടും സദ്യയൊരുക്കിയുമാണ് ചെന്നൈയിലെ വീട്ടില്‍ ഓണം ആഘോഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

' വീട്ടില്‍ അമ്മ ഓണസദ്യ ഒരുക്കിയിട്ടുണ്ട്.അക്കൂട്ടത്തില്‍ പേളിയുടെ ഐറ്റവുമുണ്ടെന്ന് ശ്രീനിഷ്.ബിട്ട്റൂട്ട് പച്ചടിയാണ് പേളി ഉണ്ടാക്കിയത്. ഉടന്‍ പേളിക്ക് സംശയം പച്ചടിയാണോ. അതോ കിച്ചടിയാണോ? ഉണ്ടാക്കിയ വിഭവത്തിന്‍റെ പേര് അറിയില്ലെന്ന് പേളി. ഉടന്‍ ശ്രീനിഷ് ഇടപെട്ടു.  തൈര് ഒഴിച്ചിട്ടുണ്ട്...അപ്പോ പച്ചടിയാണെന്ന്ശ്രിനിഷിന്‍റെ ഉറപ്പിക്കല്‍. ഏതായാലും പേളിയുടെ ഓണാഘോഷ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.