മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് പേളി മാണി. ആരാധകരോട് സ്വന്തം വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവയ്‍ക്കാൻ സമയം കണ്ടെത്തുന്ന താരവുമാണ് പേളി മാണി. പേളി മാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മലയാളവും കടന്ന ഹിന്ദി സിനിമ ലോകത്തേയ്‍ക്ക് എത്തിയിരിക്കുകയാണ് പേളി മാണി. തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുകയാണ്.

ലുഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി മാണി അഭിനയിക്കുന്നത്. അഭിഷേക് ബച്ചനാണ് നായകൻ. രാജ്‍കുമാര്‍ റാവുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.