മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ പേളി മാണിക്കും ശ്രീനിഷിനും ഒന്നാം വിവാഹ വാര്‍ഷികം. മെയ് അഞ്ച്, എട്ട് തിയ്യതികളിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടൻ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാകുകയും ചെയ്‍തു. ആഘോഷിക്കപ്പെട്ട ഒരു പ്രണയമായി മാറുകയും ചെയ്‍തു. എന്നാല്‍ ഷോയ്‍ക്ക് വേണ്ടിയുള്ള പ്രണയമാണോ ഇതെന്ന് പോലും ഒപ്പമുണ്ടായ മത്സരാര്‍ഥികളും പ്രേക്ഷകരും സംശയമുന്നയിച്ചു. ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. മെയ് അഞ്ച്, എട്ട് തിയ്യതികളില്‍ വിവാഹം നടന്നു. ഹിന്ദു, ക്രിസ്‍ത്യൻ ആചാരങ്ങള്‍ പ്രകാരം രണ്ട് തവണയായിട്ടായിരുന്നു വിവാഹം. ഒത്തൊരുമിച്ച് ഒരു വര്‍ഷമായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പേളി. സന്തോഷകരമായ ഒരു വര്‍ഷം പ്രിയനെ എന്ന് പറഞ്ഞുകൊണ്ടാണ് പേളി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പേളിയുടെയും തന്റെയും ആത്മാവ് ഒന്നെന്നാണ് ശ്രീനിഷ് പറയുന്നത്.