ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്നാണ് അറ്റ്ലി ആഗ്രഹം പറഞ്ഞത്. എന്നാല്‍ എല്ലാം അനിരുദ്ധ് ചെയ്യട്ടെ എന്ന് ഞാന്‍ പറഞ്ഞു. 'കൊലവെറി ഡാ' എന്ന് ഗാനം ഹിറ്റായ കാലം മുതല്‍ അനിരുദ്ധിനെ കാണാന്‍ താന്‍ ആഗ്രഹിച്ചതാണ്.
ചെന്നൈ: ജവാന്‍ എന്ന അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ നായകനായ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. റിലീസ് ദിനത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 29ന് ചെന്നൈയിലാണ് നടത്തിയത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് വേണ്ടി ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. അറ്റ്ലി, നയന്‍താര, വിജയ് സേതുപതി എന്നിവരും ഓഡിയോ ലോഞ്ചില്‍ സന്നിഹിതരായിരുന്നു. അതേ സമയം ഈ ചടങ്ങില്‍ ഷാരൂഖ് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്നാണ് അറ്റ്ലി ആഗ്രഹം പറഞ്ഞത്. എന്നാല്‍ എല്ലാം അനിരുദ്ധ് ചെയ്യട്ടെ എന്ന് ഞാന്‍ പറഞ്ഞു. 'കൊലവെറി ഡാ' എന്ന് ഗാനം ഹിറ്റായ കാലം മുതല്‍ അനിരുദ്ധിനെ കാണാന്‍ താന്‍ ആഗ്രഹിച്ചതാണ്. എന്‍റെ മകനെപ്പോലെയാണ് അനിരുദ്ധ്. എന്‍റെ ഫോണ്‍ വിളികള്‍ മിസ് ചെയ്യാറുണ്ടെന്ന് അനിരുദ്ധ് പറയാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
ഒരിക്കല്‍ താന്‍ ചെന്നൈയില്‍ സിനിമ പ്രമോഷന് വന്നപ്പോള്‍ തീയറ്ററില്‍ എല്ലാവരും ആരവം മുഴക്കുന്നു. ഞാന്‍ കരുതി എന്നെ കണ്ടാണ് ആളുകള്‍ ബഹളം വയ്ക്കുന്നത് എന്ന് എന്നാല്‍ ശരിക്കും അവര്‍ ഒച്ചയുണ്ടാക്കിയത് യോഗി ബാബുവിനെ കണ്ടാണ്. എന്നെപ്പോലും തള്ളിമാറ്റിയിരുന്നു അന്ന് യോഗിയുടെ ഫാന്‍സ്. ജവാന്‍റെ ഭാഗമായതിന് നന്ദി.
അതേ സമയം ചിത്രത്തിന്‍റെ തമിഴ് പതിപ്പിലാണ് യോഗി വേണം ചെയ്യുന്നത്. ഹിന്ദിയില്‍ ഈ വേഷം ചെയ്യുന്നത് മുകേഷ് ചാബ്രയാണ്. കാസ്റ്റിംഗ് ഡയറക്ടറും, ഹാസ്യനടനുമാണ് മുകേഷ് ചാബ്ര. പ്രഖ്യാപനംതൊട്ടേ പ്രതീക്ഷകളുണ്ടായിരുന്ന ഷാരൂഖ് ഖാൻ ചിത്രമായിരുന്നു ജവാൻ. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതും ജവാനില്‍ ആകാംക്ഷയുണ്ടാക്കി. ഷാരൂഖ് ഖാന്റെ ജവാന് തീയറ്ററിലെ ആദ്യ പ്രതീകരണങ്ങളും മികച്ചതായിരുന്നു. റിലീസിന് ഷാരൂഖിന്റെ ജവാൻ എത്ര കളക്ഷൻ നേടും എന്നതിന്റെ സൂചനകള്‍ പുറത്തായിരിക്കുകയാണ്.
രാജ്യത്തെ നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപ നേടിയപ്പോള്‍ ഷാരൂഖ് ഖാന്റെ സ്വപ്‍ന പ്രൊജക്റ്റ് സിനിപൊളിസില്‍ 3.75 കോടിയും നേടി 12 മണി വരെ ആകെ 19.35 കോടിയായിരിക്കുകയാണ്. ഹൈപ്പുമായെത്തിയ ജവാന്റെ റിലീസ് ദിവസ കളക്ഷൻ വിശദമായി വ്യക്തമാകാൻ നാളത്തെ റിപ്പോര്‍ട്ടിന് കാത്തിരിക്കണം. പഠാന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ പുതിയ ചിത്രത്തിന് ആകില്ലെന്നാണ് ഇപ്പോഴത്തെ സൂചനകളില്‍ നിന്ന് മനസിലാകുന്നത്.

മലയാളിയായ നടനെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അയാളെ തന്നെ വിളിക്കും അഭിനയിക്കാന്‍ : വിശാല്‍
അമിതാഭും ഷാരൂഖും വീണ്ടും ഒന്നിച്ചു: ഇത്തവണയും 'ആലിയയുടെ' പേര്.!
