2014ല്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കൊച്ചടയാന്‍.

ചെന്നൈ: 'കൊച്ചടയാന്‍' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ നടൻ രജനികാന്തിന്റെ ഭാര്യ ലതയ്ക്ക് തിരിച്ചടി. വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയാണ് പരാതിക്കാർ. ഹർജി അടുത്ത മാസം എട്ടിന് പരിഗണിക്കും. 

2014ല്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കൊച്ചടയാന്‍. ചിത്രത്തിനായി ലതയുമായി ബന്ധപ്പെട്ട മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പരസ്യ കമ്പനിയിൽ നിന്നും വായ്പ വാങ്ങിയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പത്ത് കോടി രൂപയാണ് കമ്പനിയില്‍ നിന്ന് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

ഇതിൽ 6.2 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ലത പ്രതികരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കേസ് 2018ൽ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ലതയ്‌ക്കെതിരെയുള്ള നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ മുടക്കു മുതല്‍ ലഭിക്കാതെ വന്നപ്പോള്‍ ചിത്രത്തിന്റെ വിതരണക്കാര്‍ രജനികാന്തിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. 

'എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ'; ഓൾഡ് ലുക്കുമായി രഞ്ജിനി ഹരിദാസ്

അതേസമയം, ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പതിനൊന്ന് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം 500 കോടി ക്ലബ്ബിലും ചിത്രം ഇടംനേടിയിരുന്നു. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗി ബാബു, വസന്ത് രവി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..