നടൻ ഷാരൂഖ് ഖാന്റെ രീതികളെ കുറിച്ച് വെളിപ്പെടുത്തിയതും ചര്‍ച്ചയാകുകയാണ്.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ് ഖാൻ. നടൻ ഷാരൂഖ് ഖാൻ സിനിമ എഡിറ്റും ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശാല്‍ പഞ്ചാബി. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിച്ച വെഡ്ഡിംഗ് ഫോട്ടോഗ്രാഫറാണ് വിശാല്‍ പഞ്ചാബി. തന്റെ ഒരു മെന്ററെ പോലെയാണ് താരം എന്നും വിശാല്‍ പഞ്ചാബി വ്യക്തമാക്കുന്നു.

നടൻ ഷാരൂഖ് ഖാൻ തന്റെ സിനിമകള്‍ എഡിറ്റ് ചെയ്യാറുണ്ടെന്ന് വിശാൽ പഞ്ചാബി വ്യക്തമാക്കുന്നു. ഞാൻ പ്രവർത്തിച്ചതിൽ മികച്ച ഒരു എഡിറ്റര്‍മാരില്‍ ഒരാളാണ് ഷാരൂഖ്. എഡിറ്ററുടെ കൂടെ ഇരുന്ന് ഓരോ രംഗത്തും ഷാരൂഖ് ഇടപെടാറുണ്ട്. ചെയ്യുന്ന ജോലിയോട് വലിയ ആവേശമാണ് താരത്തിന് എന്നും വിശാല്‍ പഞ്ചാബി ചൂണ്ടിക്കാട്ടുന്നു. വിശാല്‍ ഷാരൂഖ് ഖാനെ കുറിച്ച് പറഞ്ഞത് ചര്‍ച്ചയായിട്ടുണ്ട്. വിശാല്‍ മാത്രമല്ല ഷാരൂഖിനെ മിക്ക സിനിമ പ്രവര്‍ത്തകരും മെന്ററായിട്ടാണ് കണക്കാക്കുന്നത്. ഷാരൂഖ് ഖാന്റെ ഉപദേശങ്ങള്‍ പ്രയോജനമായിട്ടുണ്ടെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ഡങ്കിയാണ്. സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനിയാണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതില്‍ സ്ഥിരീകരണുമുണ്ടായിട്ടില്ല.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തതെന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Read More: ഇന്ത്യൻ 2 ആ രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി, കരകയറുന്നോ കമല്‍ഹാസൻ?, ആഗോള കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക