ലൂസിഫറിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം ആണ് ‘ജതിൻ രാംദാസ്’.

പുതുപ്പള്ളിയിൽ തെര‍ഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ടിരിക്കയാണ്. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പുതുപ്പള്ളിയിലെ ജനത ഇപ്പോൾ. സോഷ്യൽ മീഡിയയിലും മറ്റും തെര‍ഞ്ഞെടുപ്പ് വിശേഷങ്ങൾ ആണ് എങ്ങും. ഈ അവസരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ ലൂസിഫർ ചിത്രത്തിലെ ‘ജതിൻ രാംദാസ്’ എന്ന കഥാപാത്രവുമായി ഉപമിച്ചിരിക്കുകയാണ് പി.കെ. ഫിറോസ്. 

ലൂസിഫറിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം ആണ് ‘ജതിൻ രാംദാസ്’. ഈ കഥാപാത്രത്തിന്റെ മരണ ശേഷം പാർട്ടിയിലേക്ക് ഇറങ്ങുന്ന ജതിന്റെ ഒരു പ്രസം​ഗം ഉണ്ട്. തിയറ്ററുകളിൽ വൻ ആവേശമായ ഈ പ്രസം​ഗവുമായി ചാണ്ടി ഉമ്മനെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഫിറോസിന്റെ വാക്കുകൾ. പിതാവിന്റെ സാമിപ്യം ആവശ്യമുള്ള സമയത്ത്, അദ്ദേഹത്തെ നാടിന് നല്‍കിയ കുട്ടിക്കാലവും കൗമാരവുമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പി.കെ. ഫിറോസ് പറയുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലൂസിഫറിലെ ആ രം​ഗവും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

"ലൂസിഫർ എന്ന സിനിമയിൽ ജതിൻ രാംദാസ് എന്ന കഥാപാത്രം പ്രസം​ഗിക്കുന്നൊരു രം​ഗമുണ്ട്. അതിന്റെ അവസാന ഭാ​ഗത്ത് അ​ദ്ദേഹം പറയുന്നൊരു കാര്യമുണ്ട്. എന്റെ പാർട്ടിയുടെ വളർച്ചയിൽ എനിക്ക് കൂടി പങ്കുണ്ട്. എന്താണ് കാരണം എന്ന് സദസിനോട് ചേദിക്കാൻ പറയുമ്പോൾ, ആ സദസിൽ നിന്നും ഒരു പെൺകുട്ടി വൈ എന്ന് ചോദിക്കുന്നുണ്ട്. എന്റെ കൗമാര കാലത്ത് എന്റെ അച്ഛന്റെ സാമീപ്യം ഞാൻ ആ​ഗ്രഹിച്ചിരുന്നു. എനിക്ക് വേണമെങ്കിൽ ആ​ഗ്രഹിക്കാമായിരുന്നു വാശി പിടിക്കാമായിരുന്നു. പക്ഷേ നിങ്ങൾക്ക് വേണ്ടി, നാടിന് വേണ്ടി ഞാൻ വാശി പിടിച്ചില്ല. ഞാൻ നൽകിയത് എന്റെ കുട്ടിക്കാലമാണ്. അങ്ങനെ കുട്ടിക്കാലം നൽകിയ ഒരു നേതാവിന്റെ പേരാണ് ചണ്ടി ഉമ്മനെന്ന് അഭിമാനത്തോട് കൂടി നമുക്ക് പറയാൻ സാധിക്കും", എന്നാണ് പി കെ ഫിറോസ് പറയുന്നത്. അദ്ദേഹം ഇത് പറയുമ്പോൾ നിറഞ്ഞ കയ്യടിയോടെ അണികള്‍ അതേറ്റെടുക്കുകയും ചെയ്തു. 

എല്ലാവരും സാരിയിലോ..എങ്കിൽ ഇതാ ഒരു വെറൈറ്റി; മഞ്ജു വാര്യരുടെ ഓണം ഔട്ട്ഫിറ്റ് വൈറൽ

ജെത്തിൻ രാംദാസിന്റെ MASS INTRO | Lucifer | Mohanlal | Prithviraj