തെലുങ്ക് സിനിമ ‘ഹിറ്റ് 3’ നിർമ്മാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘന ആരോപണവുമായി കേസ്.
ചെന്നൈ: തെലുങ്ക് സിനിമ‘ഹിറ്റ് 3’നിർമ്മാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘന ആരോപണവുമായി കേസ്. മദ്രാസ് ഹൈക്കോടതി സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചു. ജൂലൈ 7 നകം മറുപടി നൽകാനാണ് കോടതി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തിരക്കഥാകൃത്ത് തന്റെ രജിസ്റ്റർ ചെയ്ത തിരക്കഥയാണ്‘ഹിറ്റ് 3’എന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
പൊലീസ് കഥകള്‍ പറയുന്ന ‘ഹിറ്റ്’ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ‘ഹിറ്റ് 3’ സെയ്‌ലേഷ് കൊലനു സംവിധാനം ചെയ്ത് 2025 മേയ് 2ന് തിയേറ്ററുകളിൽ എത്തിയത്. നാനിയും ശ്രീനിധി ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ആക്ഷൻ ത്രില്ലർ തീയറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. എന്നാൽ, റിലീസിന് ശേഷം ഒടിടിയില്‍ എത്തിയപ്പോഴാണ് ചിത്രം നിയമപരമായ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
2025 മേയ് 28നാണ് വിമല വേലൻ എന്ന വ്യക്തി നാനിയും സംവിധായകനും അടക്കം അഞ്ച് പേര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. 2021ൽ ‘ഏജന്റ് 11’, 2022ൽ ‘ഏജന്റ് വി’ എന്നീ പേര്‌കളിൽ താന്‍ രജിസ്റ്റർ ചെയ്ത തന്റെ തിരക്കഥകളിൽ നിന്നാണ് ‘ഹിറ്റ് 3’ന്റെ കഥ മോഷ്ടിച്ചതെന്നാണ് വിമലയുടെ ആരോപണം.
മേയ് 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് താന്‍ ഇത് ശ്രദ്ധിച്ചത് എന്ന് ഹര്‍ജി നല്‍കിയ വ്യക്തി പറയുന്നുണ്ട്. അതേ സമയം ഹിറ്റ് 3യുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ചിത്രത്തിന്‍റെ നാലാം ഭാഗം തമിഴ് താരം കാര്‍ത്തിയെ വച്ചാണ് പ്ലാന്‍ ചെയ്യുന്നത് എന്നാണ് വിവരം. ചിത്രത്തിന് അഞ്ച് ഭാഗങ്ങളുണ്ടെന്നാണ് വിവരം.


