മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയർന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. 

എം എസ് ധോണിയുടെ ക്ലൈമാക്സ് ടിവിയില്‍ കാണുന്ന സുശാന്ത്-വീഡിയോ

സഞ്ജയ് ലീല ബന്‍സാലി സുശാന്ത് സിംഗിന് നാല് സിനിമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ചേര്‍ന്നുള്ള ഒരു സിനിമ പോലും യാഥാര്‍ഥ്യമായില്ല. സുശാന്തിന്‍റെ ഡേറ്റ് സംബന്ധിച്ച പ്രശ്‍നങ്ങള്‍ മൂലമാണ് ആ സിനിമകള്‍ സംഭവിക്കാതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. യാഷ് രാജ് ഫിലിംസുമായി ഏര്‍പ്പെട്ടിരുന്ന ഒരു കരാറിന്‍റെ ഭാഗമായി തന്നെ തേടിയെത്തിയിരുന്ന പല അവസരങ്ങളും സുശാന്തിന് ഉപേക്ഷിക്കേണ്ടിവന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചാവും അന്വേഷണസംഘം സഞ്ജയ് ലീല ബന്‍സാലിയോട് പ്രധാനമായും ആരായുകയെന്നാണ് വിവരം.