ശ്രീനാഥ് ഭാസി നായകനാവുന്ന ആക്ഷൻ കോമഡി ത്രില്ലർ ചിത്രം 'പൊങ്കാല' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2000-കളിൽ വൈപ്പിൻ-മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം

ശ്രീനാഥ് ഭാസി നായകനാവുന്ന പൊങ്കാല ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷൻ ഹീറോ ആയ ശ്രീനാഥ് ഭാസിയെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല മഞ്ഞുമ്മൽ ബോയ്സിന് ശേഷം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍‍മെന്‍റ്, ദിയ ക്രിയേഷന്‍ എന്നീ ബാനറുകളില്‍ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊ പ്രൊഡ്യൂസർ ഡോണ തോമസ്.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോന, ബാബുരാജ്, സുധീർ കരമന, സമ്പത്ത്, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ, സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം കമർ ഇടക്കര, മേക്കപ്പ് അഖിൽ ടി രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, ആർട്ട് നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ, ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ജിജേഷ് വാടി, ഡിസൈനർ ആർട്ടൊകാർപ്പസ്, ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്സ്.