പ്രഭാസും പൂജ ഹെജ്‍ഡെയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് രാധേ ശ്യാം. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പൂജയുടെ ഫോട്ടോയുള്ള ഒരു പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു. പ്രഭാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൂജയ്‍ക്ക് ജന്മദിന സമ്മാനമായാണ് പ്രഭാസ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പൂജയ്‍ക്ക് എതിര്‍ വശത്ത് പ്രഭാസ് തന്നെയാണ് ഇരിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. പക്ഷേ പ്രഭാസിനെ പൂര്‍ണമായും കാണാനാകുന്നില്ല. എന്തായാലും പൂജയുടെ ജന്മദിനത്തില്‍ വന്ന പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍  രാധേ ശ്യാം ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് എത്തുക. 

പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന റൊമാന്റിക് ചിത്രമായിരുന്നു ഫസ്റ്റ്‌ലുക്കിലൂടെ പുറത്തുവിട്ടത്. പൂജ ഇതാദ്യമായാണ് പ്രഭാസിന്റെ നായികയായി അഭിനയിക്കുന്നത്.