Asianet News MalayalamAsianet News Malayalam

തിയറ്ററുകളില്‍ 25 ദിവസം; വിജയാഘോഷവുമായി 'പ്രാവ്' അണിയറക്കാര്‍

നവാസ് അലി സംവിധാനം

praavu movie 25 day celebration happened at kochi Amith Chakalakkal nsn
Author
First Published Nov 9, 2023, 3:18 PM IST

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് എന്ന ചിത്രത്തിന്‍റെ വിജയാഘോഷം കൊച്ചിയില്‍ നടന്നു. കഴിഞ്ഞ ദിവസം കൊച്ചി ജിംഖാന ക്ലബ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. തിയറ്ററിൽ 25 ദിനങ്ങള്‍ പൂർത്തീകരിച്ചതിന്‍റെ ആഘോഷമാണ് സംഘടിപ്പിച്ചത്. ചിത്രം കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. സി ഇ റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിര്‍മ്മിച്ചത്.

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന, അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സക്സസ് മീറ്റിൽ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും ആദരിച്ചു. പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഒ: പ്രതീഷ് ശേഖർ.

ALSO READ : നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ 'ദൃശ്യം 2' എഡിറ്റര്‍ വിനായക്

praavu movie 25 day celebration happened at kochi Amith Chakalakkal nsn

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios