Asianet News MalayalamAsianet News Malayalam

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഇതിഹാസ ചിത്രം; ‘ആദിപുരുഷി‘ന്റെ റിലീസ് പ്രഖ്യാപിച്ചു

ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. 

prabhas and saif ali khan starrer adipurush to release date
Author
Bengaluru, First Published Nov 19, 2020, 2:26 PM IST

പ്രഭാസ് നായകനാകുന്ന ഇതിഹാസ ചിത്രം ‘ആദിപുരുഷി‘ന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെയാണ് റീലീസ് തീയതി പ്രഖ്യാപിച്ചത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാമായണകഥയെ പ്രമേയമാക്കിയാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. 

ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ  തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.

ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച അഭിനയമായിരുന്നു താരം കാഴ്ച വെച്ചത്.

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, രാധേശ്യാം ആണ് പ്രഭാസിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഭൂത് പൊലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ധര്‍മ്മശാലയിലാണ് സെയ്ഫ് ഇപ്പോള്‍. 

Follow Us:
Download App:
  • android
  • ios